കിണറ്റില്‍ ഇറങ്ങിയ വിമുക്ത ഭടന്‍ മരിച്ചു, ചത്തുപൊങ്ങിയ മീന്‍ നീക്കം ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് അപകടം

കോട്ടയത്തിനടുത്ത് ഇന്നലെ രാവിലെ സ്വന്തം വീട്ടിലെ കിണറ്റില്‍ മീന്‍ ചത്തുപൊങ്ങിയ നിലയില്‍ കിടക്കുന്നതു കണ്ടിട്ട് എടുത്തു മാറ്റാന്‍ ഇറങ്ങിയ വിമുക്ത ഭടന്‍ ശ്വാസം മുട്ടി മരിച്ചു. പൂവന്തുരുത്ത് മാങ്ങായ്ക്കരിയില്‍ പി.എന്‍.വിജയകുമാര്‍ (52) ആണ് മരിച്ചത്. സംസ്‌കാരം നാളെ 11-ന് വീട്ടുവളപ്പില്‍.
50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നു. വിജയകുമാര്‍ കിണറ്റിലേക്ക് ബോധരഹിതനായി വീണതോടെ ബന്ധുക്കള്‍ ബഹളം വച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി കിണറ്റില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഓക്‌സിജന്‍ കുറവാണെന്ന് കണ്ടതോടെ അഗ്‌നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു.
സേനാംഗങ്ങള്‍ വിജയകുമാറിനെ പുറത്തെടുത്തു. അടിയന്തര ശുശ്രൂഷ നല്‍കിയശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിയില്‍ നിന്നു വിരമിച്ച ശേഷം മൂലവട്ടം ബിഎസ്എന്‍എല്‍ ഓഫിസില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: വിദ്യ, വീണ, വിഷ്ണു.
https://www.facebook.com/Malayalivartha


























