തൃശൂർ പൂരം ചടങ്ങു മാത്രമാക്കാൻ സാധ്യത; കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കേണ്ട സ്ഥിതിയാകും

കോവിഡ് പടരുന്ന സാഹചര്യത്തിൽ സാഹചര്യത്തില്‍ രാജ്യത്ത് ആഘോഷപരിപാടികളെല്ലാം വിലക്കിയിരി ക്കുകയാണ്..അത്കൊണ്ട് തന്നെ തൃശൂർ പൂരത്തിന്റെ കാര്യത്തിലും സംശയങ്ങൾ ബാക്കിയാകുന്നു.. മിക്കവാറും പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്നാണ് സൂചന
കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കേണ്ട സ്ഥിതിയാകും . പൂരം എക്സിബിഷന് അനുമതി ലഭിക്കുന്ന കാര്യവും ഉറപ്പില്ല.
പൂരം കൊടിയേറ്റം മുതൽ പകൽപൂരം കഴിഞ്ഞുള്ള വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച് തൃശൂരിൽ നിന്ന് മടങ്ങുന്നതുവരെയുള്ള ആഘോഷങ്ങളിൽ പങ്കാളികളാകാൻ ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശത്തു നിന്നും വിദേശത്തുനിന്നും എത്താറുള്ളത്. കോവിഡ് 19 ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇത്തവണത്തെ പൂരത്തിന് കർശന നിയന്ത്രണം വേണ്ടിവരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























