കൗമാരത്തിൽ തുടങ്ങിയ പ്രണയം മുതിർന്നപ്പോഴും ശക്തമായി തുടർന്നു; എല്ലാ എതിര്‍പ്പുകളും അവഗണിച്ചുകൊണ്ട് നന്ദകിഷോറിന്റെ ഒപ്പം ജീവിക്കാന്‍ നൈമ എത്തിയത് സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്; അപകടത്തിന്റെ രൂപത്തിൽ വിധി അവളെ തട്ടിയെടുത്തപ്പോൾ തകർന്നത് വർഷങ്ങൾ നീണ്ട കാത്തിരിപ്പ്

കൗമാരകാലത്ത് മൊട്ടിട്ട പ്രണയം മുതിർന്നപ്പോഴും തുടർന്നു. വ്യത്യസ്ഥ മതവിഭാഗമായിരുന്നതിനാല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പും. എന്നാൽ എല്ലാ എതിര്‍പ്പുകളും തട്ടിക്കളഞ്ഞുകൊണ്ട് നന്ദ കിഷോറിന്റെ ഒപ്പം ജീവിക്കാന്‍ നൈമ എത്തിയത് സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്. എന്നാല്‍ എല്ലാം മാറിമറിഞ്ഞത് ഞൊടിയിടയിലാണ്. ടോറസിന്റെ രൂപത്തിലെത്തിയ മരണം നൈമയുടെ ജീവന്‍ എന്നെന്നേക്കുമായി കവര്‍ന്നെടുത്തു.
ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ടൂവീലര്‍ ടോറസ് ലോറിയിലിടിച്ച് മണത്തല ബോബി റോഡ് രാമടി വീട്ടില്‍ നന്ദ കിഷോറിന്റെ ഭാര്യ നൈമ(23) മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ന് ബേബിറോഡിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തെക്കേ പുന്നയൂര്‍ പള്ളിക്ക് വടക്ക് കരിപ്പോട്ടയില്‍ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാള്‍ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരായതിനാൽ തുടക്കത്തിലേ തന്നെ വീട്ടുകാരുടെ എതിർപ്പ് ശക്തമായിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും മറികടന്ന് കഴിഞ്ഞ ജനുവരി അഞ്ചിന് ഹൈന്ദവ വിധി പ്രകാരം നൈമയുടെ കഴുത്തിൽ നന്ദ കിഷോർ താലി ചാർത്തി. എന്നാൽ ഭീഷണികളെയും സംഘര്‍ഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ മതമൗലികവാദികളുടെ ഭാഗത്ത് നിന്നും രൂക്ഷമായ ആക്ഷേപങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ ഏത് സംഘർഷത്തിലും പ്രിയതമൻ കൂടെയുള്ളതിന്റെ ആശ്വാസത്തിലായിരുന്നു അവൾ.
ഇതിനിടയിലാണ് നൈമ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് മു്നനോട്ട് പോകുകയായിരുന്ന നൈമയുടെ ടൂ വീലര്‍ ഇട റോഡില് നിന്നും കയറി വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടില്‍ സംസ്‌ക്കരിച്ചു. നൈമയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണ് ചെയ്തത്.
സംഭവത്തില്‍ ആദ്യം ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇസ്ലാ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാല്‍ മത മൗലിക വാദികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു. എന്നാൽ സ്‌ക്കൂട്ടറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























