കൊവിഡ് വ്യാജ ചികത്സയുടെ പേരില്‍ മോഹനന് വൈദ്യരെ തൃശൂരില്‍ അറസ്റ്റ് ചെയ്തു

കൊവിഡ് വ്യാജ ചികത്സയുടെ പേരില്‍ മോഹനന് വൈദ്യരെ തൃശൂരില്‍ അറസ്റ്റ് ചെയ്തു..ഇന്നലെ വൈകീട്ട് ആറുമണിയോടെ അറസ്റ്റിന്റെ നടപടികൾ പൂർത്തിയായി.. പിന്നീട് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയാണ് പാതിരാത്രിയോടെ കോടതി നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്
കൊറോണ ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങളും ചികിത്സക്കാമെന്ന അവകാശവാദമായി പട്ടിക്കാട് ചികിത്സാകേന്ദ്രത്തിലെത്തിയ മോഹനന് വൈദ്യരെ പൊലീസും ആരോഗ്യവകുപ്പും നേരത്തെ തടഞ്ഞുവെച്ചിരുന്നു. ചികിത്സാ കേന്ദ്രത്തില്‍ റെയ്ഡ് നടത്തി, മോഹനന് വൈദ്യരെ ചോദ്യം ചെയ്യുകയും ചെയ്തു.
മോഹനന് വൈദ്യരുടെ ചികിത്സാ കേന്ദ്രത്തിന് കോവിഡ്-19 പരിശോധന നടത്താനുള്ള ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. താന്‍ ആയുര്‍വേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നാണ് മോഹനന്‍നായര്‍ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. ആരോഗ്യവകുപ്പ് സംഘവും പൊലീസും ചേര്‍ന്ന് സംയുക്തമായി ചോദ്യം ചെയ്യല്‍ നടത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.
തനിക്ക് ആവശ്യമായ ലൈസൻസോ മറ്റു രേഖകളോ ഇല്ലെന്നുള്ളതുകൊണ്ടു തന്നെ യോഗ്യതയുള്ള രണ്ട് ആയുർവേദ ഡോക്ടർമാരെ നിയമിച്ച് അവരുടെ മറവിലാണ് ഇയാൾ ചികിത്സിച്ചിരുന്നത്.
ആരോഗ്യവകുപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഒരു രേഖയും കാണിച്ചുകൊടുക്കാൻ ഇയാൾക്കായില്ല
കോവിഡ് ഒരു രോഗമല്ലെന്നും അതുകൊണ്ടുതന്നെ മാറ്റാൻ പറ്റുമെന്നുമൊക്കെയാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. കോവിഡിന് ചികിത്സ നടത്തിയിരുന്നോ എന്ന കാര്യം ആരോഗ്യവകുപ്പ് വീണ്ടും വിശദമായി പരിശോധിക്കും. നിലവിൽ കോവിഡ് ചികിത്സ നടത്തിയത് സംബന്ധിച്ച് തെളിവുകളൊന്നും കിട്ടിയിട്ടില്ല.
ന്യൂഡൽഹിയിലെ ഉന്നത കേന്ദ്രങ്ങളിൽ വരെ അടുത്ത ബന്ധങ്ങളും പിടിപാടുമുള്ള മോഹനൻ വൈദ്യർക്ക് ഏതു കേസിൽ നിന്നും തലയൂരാനും ലക്ഷങ്ങൾ വാരിവിതറാനും സാധിക്കുമായിരുന്നു. വൈദ്യരുടെ ഉന്നതബന്ധങ്ങൾ നന്നായി അറിയുന്നതുകൊണ്ടുതന്നെ ഇയാൾക്കെതിരേ നടപടിയെടുക്കാനും പലർക്കും മടിയായിരുന്നു
https://www.facebook.com/Malayalivartha


























