കൊവിഡ് 19; വൈദ്യുതി വെള്ളക്കരം എന്നിവയുടെ ബില്ലടയ്ക്കാൻ മുപ്പത് ദിവസത്തെ സാവകാശം അനുവദിച്ചു; നടപടി മുൻകരുതലിന്റെ ഭാഗമായി

സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ വൈദ്യുതി - വെള്ളക്കരം എന്നിവയുടെ ബില്ലുകൾ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ച് സർക്കാർ . പിഴ കൂടാതെ അടക്കുന്നതിനാണ് 30 ദിവസത്തെ സാവകാശം അനുവദിച്ചത്. സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് നടപടി.
നേരത്തെ കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദേശം നൽകിയിരുന്നു. നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയത് . ഈ മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























