തിരുവനന്തപുരത്ത് പനി ബാധിച്ച് യുവതി മരിച്ചു

തിരുവനന്തപുരത്ത് പനി ബാധിച്ച് കാട്ടാക്കട സ്വദേശിനി മരിച്ചു. തിരുവല്ലയിൽ നിന്നാണ് പനി ബാധിച്ച് യുവതി ചികിത്സ തേടിയത്. നേരത്തെ യുവതിയുടെ സ്രവം പരിശോധിച്ചെങ്കിലും കൊറോണ രോഗബാധ കണ്ടെത്തിയില്ല
കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനി ദിവ്യ (24) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്
കഴിഞ്ഞ മാസം 24 നാണ് തിരുവല്ലയിൽ നിന്ന് പനി ബാധിച്ച് ദിവ്യ നാട്ടിലെത്തി ചികിത്സ തേടിയത്. ആദ്യം ആമച്ചൽ കുടുംബോരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ടല സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നെങ്കിലും പനി ഭേദമാകാതെ വന്നതോടെ ദിവ്യയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല എങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മൃതദേഹം വീണ്ടും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്പലത്തിൻകാല സുരേഷ് ഭവനിൽ പരേതനായ ജയകുമാര്‍-ശ്രീകുമാരി ദമ്പതികളുടെ മകളാണ് മരിച്ച ദിവ്യ
https://www.facebook.com/Malayalivartha


























