കൊവിഡ് 19... ശീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം ഏഴുപേരുടെ പരിശോധന ഫലം നെഗറ്റീവ്

ശ്രീചിത്ര ആശുപത്രിയില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് ചെറിയ ഒരു ആശ്വാസമായി കൊറോണ പരിശോധന ഫലം ലഭിച്ചിരിക്കുകയാണ്.
ഏഴ് ഡോക്ടര്‍മാരുടെ പരിശോധന ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ 23 പേരുടെ പരിശോധനാ ഫലം ആണ് ഇന്ന് കിട്ടിയത്. ഇതില്‍ എല്ലാം നെഗറ്റീവാണ്. ശ്രീ ചിത്രയിലെ ഡോക്ടര്‍മാരുള്‍പ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉള്‍പ്പെടുന്നു .
സ്‌പെയിനില്‍ ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീ ചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടക്കം എഴുപതോളം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























