സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍. എല്ലാ സര്‍വകലാശാലകളിലും പരീക്ഷകള്‍ ആരംഭിച്ചു. കുറച്ചു പരീക്ഷകള്‍ കൂടിയേ നടക്കാനുള്ളൂ. അതിനാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കും. എല്ലാവിധ മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളുമെന്നും നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പ്രത്യേകം പരീക്ഷ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ ത്തുടര്‍ന്നാണ് യു.ജി.സി. എല്ലാ സര്‍വകലാശാലകളോടും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നില്ല.
നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂല്യനിര്‍ണയ ക്യാമ്ബുകള്‍ തുടരാനും തീരുമാനമായിട്ടുണ്ട്. എസ്എസ്എല്‍സി ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























