Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

മറക്കില്ല മാഡം... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍ കൈയ്യടി നേടി ഡിസിപി ഛായാ ശര്‍മ്മ; ഒരു തുമ്പും കിട്ടാതിരുന്ന കേസില്‍ കഴുകുമരം വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഛായ ശര്‍മ്മ

20 MARCH 2020 11:03 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ നിര്‍ഭയ കേസില്‍ നീതി നടപ്പിലായിരിക്കുകയാണ്. സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികളെയും ഇന്ന് പുലര്‍ച്ചെ ദില്ലി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ഇന്ന് ആശ്വാസിക്കുമ്പോള്‍ മറക്കരുത് ഈ സംഭവം നടക്കുന്ന കാലത്ത് ദില്ലി സൗത്ത് ഡിസിപി ആയിരുന്ന ഛായാ സിംഗ് ഐപിഎസിനെ. കാരണം, അവര്‍ ഒറ്റയാളിന്റെ അന്വേഷണ ബുദ്ധി അന്നത്തെ കമ്മീഷണര്‍ ആയിരുന്ന നീരജ് കുമാര്‍ ഐപിഎസിന്റെ ഇച്ഛാശക്തി, ദില്ലി പൊലീസ് ടീമിന്റെ സ്ഥിരോത്സാഹവും വിദഗ്ദ്ധമായ അന്വേഷണങ്ങളും, ഇത്രയുമാണ് സംഭവം വന്നു ദിവസങ്ങള്‍ക്കുളില്‍ പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുനിര്‍ത്തുന്നതിലേക്ക് നയിച്ചത്.

41 പൊലീസുകാര്‍, 5 ദിവസം യാതൊരു തുമ്പുമില്ലാതിരുന്ന ആ കേസ് തെളിയിക്കാന്‍ ഛായാ ശര്‍മ്മ ഐപിഎസിന് വേണ്ടി വന്നത് ഇത്രമാത്രമാണ്. ഒരു തെളിവുമില്ലാത്ത ഒരു ഡെഡ് എന്‍ഡില്‍ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അര്‍ദ്ധ ബോധാവസ്ഥയില്‍ പിറുപിറുത്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി. തന്റെ സാന്നിധ്യത്തില്‍ കാമുകി ബലാത്സംഗത്തിനിരയായിട്ടും അത് തടയാനാവാതിരുന്നതിന്റെ സങ്കടത്തിലും, ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളുടെ ആഘാതത്തിലും, ആ സംഭവം ഏല്‍പ്പിച്ച ഷോക്കിലും ആകെ പരിഭ്രമിച്ചിരിക്കുന്ന യുവാവ്. അപരിചിതരായ അക്രമികള്‍. അപരിചിതമായ ഒരു ബസ്സില്‍ നടന്ന അക്രമം. അക്രമശേഷം അപ്രത്യക്ഷമായ ബസ്. യുപി, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളോട് ദില്ലിക്കുണ്ടായിരുന്ന സാമീപ്യവും, പ്രതികള്‍ ഒരിക്കലും പിടിക്കാനാവാത്തവണ്ണം രക്ഷപെടാനുള്ള സാധ്യത മലര്‍ക്കെ തുറന്നിട്ടിരുന്നു എന്നുവേണം പറയാന്‍.

ഛായാ ശര്‍മ്മ എട്ടുപേരടങ്ങുന്ന ഒരു കോര്‍ ടീം ഉണ്ടാക്കി. അവര്‍ രാപ്പകല്‍ ഉറക്കമില്ലാതെ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കൃത്യമായ അന്വേഷണം. കിട്ടിയ നേരിയ കച്ചിത്തുരുമ്പുകളില്‍ പിടിച്ചു കേറി നടത്തിയ തിരച്ചിലുകള്‍. ദില്ലിയുടെ തെരുവുകളില്‍ പൊലീസിന് ഉണ്ടായിരുന്ന ഇന്‍ഫോര്‍മര്‍ നെറ്റ്‌വര്‍ക്കിന്റെ ഫലപ്രദമായ ഉപയോഗം. ഒടുവില്‍ അവര്‍ നല്‍കിയ ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല.

ഒരു ടീം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരുന്നപ്പോള്‍, രണ്ടാമത്തെ ടീം അതിനെ കോടതിയിലെ വിചാരണയ്ക്ക് ചേരുംവിധം പഴുതടച്ചുകൊണ്ട് കുറ്റപത്രത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു.

ഇത്രയധികം വട്ടം ഡിഎന്‍എ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യന്‍ ക്രിമിനല്‍ ഹിസ്റ്ററിയില്‍ വേറെ കാണില്ല. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോള്‍, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞിരുന്നു പ്രതികള്‍. എന്നാല്‍ കത്തിച്ചേടത്ത് പൂര്‍ണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണഗങ്ങളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിനായി.

സംഭവം നടന്ന ശേഷം പാര്‍ക്കിങ് ലോട്ടില്‍ കൊണ്ട് ചെന്നിടും മുമ്പ് പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സിന്റെ ഉള്‍ഭാഗം കഴുകിയിറക്കിയിരുന്നു. എന്നിട്ടും, ബസ്സിനുള്ളില്‍ വെള്ളമോ, ചൂലോ എത്താത്തിടങ്ങളില്‍ ഒളിച്ചിരുന്ന രക്തത്തുള്ളികളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി ബലാത്സംഗം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളില്‍ തന്നെയാണെന്ന പൊലീസ് സ്ഥാപിച്ചെടുത്തു.

ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് കോമയിലേക്ക് വഴുതിവീഴുന്ന ഘട്ടത്തിലും, കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായി പിന്നീട് മാറിയ ചില വിവരങ്ങള്‍ അക്രമികളെപ്പറ്റി തന്റെ മൊഴിയില്‍ നല്‍കിക്കൊണ്ട് ആക്രമണത്തിനിരയായ പെണ്‍കുട്ടിയും പൊലീസിന് തന്റേതായ സഹായങ്ങള്‍ നല്‍കി. ആകെ അറിയാവുന്നത് അവര്‍ സഞ്ചരിച്ചിരുന്നത് ഒരു വെളുത്ത ബസ്സില്‍ ആയിരുന്നു എന്ന് മാത്രമായിരുന്നു. ചുവന്ന സീറ്റുകള്‍. മഞ്ഞ കര്‍ട്ടനുകള്‍. ഇത്രയും തന്റെ അര്‍ദ്ധബോധാവസ്ഥയിലും ആ പെണ്‍കുട്ടി ഓര്‍ത്തുപറഞ്ഞു. ദില്ലിയില്‍ വെള്ള ബസ്സുകള്‍ നിരവധിയുണ്ടായിരുന്നു എങ്കിലും ഈ വിശദാംശം പോലീസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായി.

അടുത്ത, ഏറെ നിര്‍ണ്ണായകമായ തെളിവ് അതിനിടെ പൊലീസിന് ലഭിക്കുന്നു. ദില്ലി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിന്റെ സിസിടിവി കാമറയില്‍ ഏതാണ്ട് അക്രമം നടന്നു എന്ന് കരുതപ്പെടുന്ന ടൈം വിന്‍ഡോയില്‍ ഒരു വെള്ള ബസ് രണ്ടു തവണ അകപ്പെടുന്നു.

അതിനിടെ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ഒരുപാടുണ്ടാകുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന ആരോപണം വന്നു. അച്ചടക്കനടപടികള്‍ക്ക് സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ ദില്ലി പൊലീസ് കമ്മീഷണൂര്‍ നീരജ് കുമാര്‍ സമ്മര്‍ദ്ദങ്ങളെ തനിക്ക് താഴേക്ക് കടത്തിവിട്ടില്ല. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരന്തരം പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അന്വേഷണ സംഘം പിന്‍വാതിലിലൂടെയായിരുന്നു സ്‌റ്റേഷനില്‍ വന്നുപോയിരുന്നത്. ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യത്തില്‍ പങ്കുവഹിച്ച സകലപ്രതികളെയും പിടികൂടി എങ്കിലും, വിശ്രമിക്കാന്‍ അന്വേഷണ സംഘം തയ്യാറല്ലായിരുന്നു. പഴുതടച്ച ഒരു കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ല എന്നുണ്ടെങ്കില്‍ പ്രതികള്‍ കോടതിയില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് അവരെ കുറ്റപത്രം എത്ര പെര്‍ഫെക്റ്റ് ആക്കാമോ അത്രയും ആക്കാന്‍ വേണ്ടി പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചു. അതിനിടെ ഒരു പ്രതി, രാം സിങ്ങ് തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണയ്ക്ക് വന്നു. ജുവനൈല്‍ ആയ ഒരാളെ മാത്രം പരമാവധി ശിക്ഷയായ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മറ്റുള്ള നാലുപേര്‍ക്കും കോടതി വധശിക്ഷ തന്നെ നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 minute ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (14 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends