കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്പിള്‍ പരിശോധന ഏര്‍പ്പെടുത്തി

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്ബിള്‍ പരിശോധന ഏര്‍പ്പെടുത്തി. ഇവര്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ ഐസൊലേഷനില്‍ കഴിയണം സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരുടയും സാംപിള്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി കൊണ്ട് മാര്‍ഗരേഖ പരിഷ്‌കരിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിള്‍ എടുക്കും.അതേസമയം കേരളത്തില്‍ നിലവില്‍ 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ അയച്ചതില്‍ 579 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്..
തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍പേര്‍ നിരീക്ഷണത്തിലുള്ള ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, വര്‍ക്കലയിലും ശക്തമായ ജാഗ്രത തുടരുന്നു. വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ജാഗ്രതാനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























