കൊറോണയുടെ പശ്ചാത്തലത്തില്‍ പൊലീസിന്റെ വേറിട്ട ബോധവല്‍ക്കരണം വൈറലായി

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി എസ് ദിനരാജിന്റെ നേതൃത്വത്തിലുള്ള സംഘം കോവിഡ് പ്രതിരോധവുമായി രംഗത്തിറങ്ങിയത് ആറ്റിങ്ങലിന് വേറിട്ട കാഴ്ചയായി.
ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡെപ്പോയ്ക്ക് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെത്തിയ സംഘം സമീപത്തെ പൊലീസ് ഔട്ട് പോസ്റ്റിനോട് ചേര്‍ന്ന് ഹാന്‍ഡ് വാഷിനു സൗകര്യമൊരുക്കി. തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡില്‍ കിടന്ന ഓട്ടോകള്‍ പൊലീസുകാര്‍ തന്നെ അണു നാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയായിരുന്നു.
പൊലീസിന്റെ ഈ വേറിട്ട ബോധവല്‍ക്കരണം ഇരുപത്തഞ്ചിലേറെ ഓട്ടോഡ്രൈവര്‍മാരും, മറ്റ് യാത്രക്കാരുമൊക്കെ നോക്കി നില്‍ക്കെവേയായിരുന്നു. ഓട്ടോ റിക്ഷയില്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കമുണ്ടാകാനിടയുള്ള ഭാഗങ്ങളാണ് തുടച്ച് വൃത്തിയാക്കിയത്. തുടര്‍ന്ന് പൊലീസ് മാതൃക ഉള്‍ക്കൊണ്ട് ഡ്രൈവര്‍മാരും ഓട്ടോകള്‍ അണുനശീകരണം നടത്തി. പത്ത് ഹാന്‍ഡ് വാഷറുകള്‍ പൊലീസ് നല്‍കി.
https://www.facebook.com/Malayalivartha


























