കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് ലക്ഷണമുണ്ടെന്ന നിലയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോര്‍ട്ടും നെഗറ്റീവ്, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യും

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് ലക്ഷണമുണ്ടെന്ന നിലയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോര്‍ട്ടും നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബില്‍നിന്നാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, മകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളും നെഗറ്റീവായിരുന്നു. ഈമാസം 13-നാണ് ദുബായില്‍നിന്നെത്തിയ പെരിങ്ങോം സ്വദേശിയായ 42-കാരന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
പിന്നീട് കോഴിക്കോട്ട് നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നുവെങ്കിലും ആലപ്പുഴയില്‍ ഒരിക്കല്‍ക്കൂടി പരിശോധന നടത്തി തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതുപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇദ്ദേഹത്തിന് കൊറോണബാധയില്ലെന്ന് സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha


























