തെന്മല ജംക്ഷനിലെ നാട്ടുകാര്‍ രാത്രിയിലെ മാലിന്യംകത്തിക്കല്‍ മൂലം ദുരിതത്തില്‍

തെന്മല ജംക്ഷനില്‍ രാത്രി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ മാലിന്യം കത്തിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍.
ജംക്ഷന് സമീപത്തെ പഴയ പമ്പിന് പിന്നിലിട്ടാണ് ഇത് കത്തിക്കുന്നതെന്നാണ് പരാതി.
കട അടച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഇവിടെ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. രാവിലെയും മാലിന്യം കത്തിക്കൊണ്ടിരിക്കും.
ഇന്നലെ രാവിലെ പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ തീയണക്കാന്‍ രംഗത്ത് എത്തുകയായിരുന്നു.
തെന്മല പഞ്ചായത്ത് ഓഫിസും കുടുംബാരോഗ്യ കേന്ദ്രവും ഇതിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























