Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

മൗനമാണ് എന്റെ ശക്തി, ധ്യാനമാണെന്റെ വിജയം, ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനോട് മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

16 MARCH 2015 11:10 AM IST
മലയാളി വാര്‍ത്ത.

മൗനമാണ് തന്റെ ശക്തി, പല കാര്യത്തിലും ഞാന്‍ മൗനം പാലിക്കാറുണ്ട്. അത് തന്നെയാണ് എന്നെ ഞാനാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിട്ടീഷ് എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ലാന്‍സ്‌പ്രൈസിന്റെ മുന്നിലാണ് നരേന്ദ്ര മോഡി തന്റെ മനസ് തുറന്നത്. ലാന്‍സ്‌പ്രൈസ് എഴുതിയ \'ദ മോഡി എഫക്ട്: ഇന്‍സൈഡ് നരേന്ദ്ര മോഡി കാമ്പയിന്‍ ടു ട്രാന്‍സ്‌ഫോം ഇന്ത്യ\' എന്ന പുസ്തകത്തിലൂടെയാണ് മോഡിയുടെ ജീവിതത്തെക്കുറിച്ചും മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടതിനെക്കുറിച്ചുമെല്ലാം പറയുന്നത്. മോഡിയെക്കുറിച്ചുള്ള പുസ്തകം ചൂടപ്പംപോലെയാണ് വിറ്റ് പോകുന്നത്.
പ്രസംഗത്തിലൂടെ മോഡി ആളുകളെ കൈയിലെടുക്കുബോഴും പൊതുവെ അന്തര്‍മുഖനാണ് പ്രധാനമന്ത്രിയെന്നാണ് ലാന്‍സ്‌പ്രൈസ് പറയുന്നത്. സാധാരണ ആരോടും മനസ്സ് തുറക്കാത്ത പ്രകൃതമാണ് മോഡിക്കുള്ളത്. എന്തിനേറെ മാധ്യമപ്രവര്‍ത്തര്‍ക്ക് മുമ്പില്‍ പോലും മൗനം പാലിക്കുന്ന അദ്ദേഹം അവരെ അകറ്റി നിര്‍ത്താന്‍ എന്നും ശ്രമിക്കാറുമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തുകയാണ് മോഡിയുടെ സ്‌റ്റൈല്‍. തന്റെ \'ദ മോദി എഫക്ട്: ഇന്‍സൈഡ് നരേന്ദ്ര മോഡി കാമ്പയിന്‍ ടു ട്രാന്‍സ്‌ഫോം ഇന്ത്യ\' എന്ന പുസ്തകത്തില്‍ മോഡി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെ മാദ്ധ്യമസെക്രട്ടറി ലാന്‍സ്‌പ്രൈസ് ശ്രമിച്ചത്. ഈ പുസ്തകമെഴുതാന്‍ വേണ്ടി താന്‍ നാല് പ്രാവശ്യം മോഡിയെ കണ്ടിരുന്നുവെന്നാണ് ലാന്‍സ്‌പ്രൈസ് പറയുന്നത്. വിവിധ പ്രശ്‌നങ്ങളിലുള്ള മോഡിയുടെ പ്രതികരണങ്ങള്‍ ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നുണ്ട്.
ബിജെപി.യുടെ മുഖ്യപ്രചാരകനെന്ന നിലയില്‍നിന്ന് പ്രധാനമന്ത്രിയായി മാറിയ ദിവസങ്ങളിലെ മോഡിയുടെ രാഷ്ട്രീയവ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകമാണിത്.
2012ല്‍ ഗുജറാത്തില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി താന്‍ മാറിയെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മോഡി പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടിയിലെ ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും മോഡി പറയുന്നു. താനോ മറ്റാരോ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന് താന്‍ അനുമാനിച്ചിരുന്നുവെന്നും മോഡി പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളില്‍ നിന്നകന്ന് നില്‍ക്കാനും ആ ശൂന്യതയിലൂടെ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു തന്റെ തന്ത്രമെന്നാണ് മോഡിപ്രൈസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ അവസാനം ഹിന്ദി ചാനലുകളിലും പിന്നീട് ഇംഗ്ലീഷ് ചാനലുകളിലും മാത്രമായിരുന്നു താന്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അതിലൂടെ തന്റെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ടാക്കിയെടുക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തുന്നു.
കെജ്‌രിവാളാണ് തനിക്കെതിരെ വാരാണസിയില്‍ മത്സരിക്കുന്നതെന്നറിഞ്ഞപ്പോള്‍ താന്‍ മൗനം പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മോഡിപ്രൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മൗനമാണ് തന്റെ ശക്തി. കെജ്‌രിവാള്‍ ഒരു നഗരത്തിന്റെ നേതാവ് മാത്രമാണെന്നും മറ്റ് പ്രതിപക്ഷ നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അര്‍ഹിക്കുന്നതിലധികം കവറേജ് കെജ്‌രിവാളിന് ലഭിച്ചിട്ടുണ്ടെന്നും മോഡി പുസ്തകത്തില്‍ പറയുന്നു. കെജ്‌രിവാളിന്റെ പ്രസ്താവനകളോട് പ്രതികരിക്കാന്‍ താന്‍ അന്ന് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നില്ലെന്നു മോഡി പറയുന്നു.
കഴിഞ്ഞ മെയ് 16ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിയുന്ന ദിവസം ഉച്ചവരെ താന്‍ ഏകനായി ധ്യാനത്തിലായിരുന്നുവെന്ന് മോഡി ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അന്ന് ഉച്ചയ്ക്ക് 12നുശേഷമാണ് ആദ്യമായി ഫോണെടുത്തതെന്നും അന്നത്തെ ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിംഗായിരുന്നു മറുതലയ്ക്കലെന്നും മോഡി വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാനായിരുന്നു രാജ്‌നാഥ്‌സിങ് വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന ടെന്‍ഷന്‍ മൂലമാണ് താന്‍ ടെലിവിഷന്‍ ഓണാക്കാതെയും ഫോണെടുക്കാതെയും ധ്യാനത്തിലിരുന്നതെന്നാണ് മോഡി പറയുന്നത്.
കെജ്രിവാള്‍ ആരുമല്ലെന്നും ഒരു ചെറിയ നഗരത്തിന്റെ നേതാവ് മാത്രമാണെന്നുമാണ് തനിക്കെതിരെ വാരണാസിയില്‍ കെജ്രിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നറിഞ്ഞപ്പോഴുള്ള തന്റെ നിലപാടെന്നും മോദി ഈ പ്ുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കെജ്രിവാളിനെ അങ്ങനെ അവഗണിക്കാനാവില്ലെന്ന് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ പഠിപ്പിച്ചുവെന്നും മോദി ഈ പുസ്തകത്തിലൂടെ ലാന്‍സ്‌പ്രൈസിനോട് വെളിപ്പെടുത്തുന്നുണ്ട്.
മോഡിയുമായി ്രൈപസ് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മോഡിയുടെ കാബിനറ്റ് സഹപ്രവര്‍ത്തകരായ പീയൂഷ് ഗോയല്‍, പ്രകാശ് ജാവേദ്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരെപ്പോലുള്ളവരെയും ഇതിന് വേണ്ടിപ്രൈസ് ഇന്റര്‍വ്യൂ ചെയ്തിരുന്നു. കൂടാതെ മോഡി ടീമിന്റെ ഉപദേശകര്‍, വിശകലന വിഗദ്ധരെയുംപ്രൈസ് കണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തുടനീളമുള്ള ഭൂരിഭാഗവും മോഡിയില്‍ മാത്രമാണ് പ്രതീക്ഷയര്‍പ്പിച്ചിരുന്നതെന്നും മോഡി ജയിക്കണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രൈസ് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. തന്റെ പ്രചാരണത്തിന് പുതിയ മാനങ്ങളേകുന്നതില്‍ യോഗ ഗുരു രാംദേവ്, ഗായിക ലതാ മങ്കേഷ്‌കര്‍, ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ തുടങ്ങിയവര്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും മോഡി ഈ പുസ്തകത്തിലൂടെ അനുസ്മരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോര്‍പറേറ്റുകളുടെ വിമാനം ഉപയോഗിച്ച നടപടിയെ ഈ പുസ്തകത്തിലൂടെ മോഡി ന്യായീകരിക്കുന്നതായി കാണാം. ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് വിമാനങ്ങളുപയോഗിക്കാതെ പ്രചാരണത്തിന് എല്ലായിടത്തും എത്തിച്ചേരാനാവുമായിരുന്നില്ലെന്നും പ്രസ്തുത വിമാനങ്ങള്‍ ഉപയോഗിച്ചതിന് കൃത്യമായി പാര്‍ട്ടി പണം നല്‍യിട്ടുണ്ടെന്നും പ്രധാമന്ത്രി പറയുന്നു. ഗോധ്രാ കലാപത്തെക്കുറിച്ചുള്ള പ്രൈസിന്റെ ചോദ്യങ്ങളില്‍ നിന്നും മോഡി തന്ത്രപൂര്‍വം ഒഴിഞ്ഞ് മാറുന്നതായി കാണാം. ഈ വിഷയത്തെക്കുറിച്ച് താന്‍ നിലപാടുകള്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മോഡി പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തനിക്കാണെന്ന് ഈ പുസ്തകത്തിലൂടെ മോഡി അവകാശപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്ന അദ്വാനിയുടെയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെയും നിലപാടുകള്‍ക്ക് നേര്‍ വിപരീതമായാണ് മോഡി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേതെന്ന് പ്രധാമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്നും വേണ്ടത് അവരെ നയിക്കാന്‍ പോന്ന കരുത്തുറ്റ നേതാവിനെയാണ്. അവര്‍ വിശ്വസിക്കുന്നത് ഒരു പേരിലാണ്, പാര്‍ട്ടിയിലല്ലെന്നും മോഡി പുസ്തകത്തിലൂടെ തുറന്നടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (42 minutes ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (52 minutes ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (1 hour ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (3 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (3 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (3 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (3 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (3 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (3 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (3 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (4 hours ago)

"ക്ലാസിക്കൽ വഞ്ചന"  (4 hours ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (4 hours ago)

Malayali Vartha Recommends