കോവിഡ് രോഗം ഭയന്ന വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

കോവിഡ് രോഗം ഭയന്ന വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. കൂട്ടകനി പരേതനായ മുണ്ടോട്ട് കമ്മാരന്റെ ഭാര്യ ദാക്ഷായണി(60)യാണ് മരിച്ചത്. നാലു ദിവസമായി ദാക്ഷായണിയുടെ മകള്‍ക്ക് ചുമയും പനിയും തുമ്മലുമുണ്ടായിരുന്നു. ഇത് ആശുപത്രിയില്‍ കാണിക്കണമെന്ന് മകളെ ഉപദേശിച്ചു. എന്നാല്‍ ആരുമായും സമ്പര്‍ക്കമില്ലാത്തതിനാലും സാധാരണ കാലാവസ്ഥയിലുണ്ടാകുന്നതാണ് എന്ന് തിരിച്ചറിഞ്ഞതിനാലും മകള്‍ ചികിത്സക്കു പോയില്ല.
അതേസമയം, നാട്ടില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്ത വന്നതോടെ ദാക്ഷായണി അസ്വസ്ഥയായി. തിങ്കളാഴ്ച രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നപ്പോള്‍ അവര്‍ എഴുന്നേറ്റ് ഭര്‍ത്താവിനെ സംസ്‌കരിച്ച സ്ഥലത്ത് ഉണങ്ങിയ ഓലയും മറ്റും കൂട്ടിയിട്ട് തീയിട്ടു. തുടര്‍ന്ന് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha