വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്

വ്യാജ ഒപ്പിന്‍റെ പേരില്‍ കള്ളപ്പരാതി നൽകിയ സിപിഎം അംഗം എസ്.പി. ദീപക്കിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയർ വി വി രാജേഷ് . മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും. യാതൊരു വിധത്തിലുമുള്ള ഒത്തുതീർപ്പിന് തയ്യാറല്ല.സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്. ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയും അധികാരത്തോടുള്ള ആർത്തി മൂത്ത് ഭ്രാന്തായ അവസ്ഥയിലുമാണ് എൽഡിഎഫെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം;
https://www.facebook.com/Malayalivartha

























