സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടമാടുന്നത് എന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിഹിതം രണ്ട് മാസമായി പൂർണ്ണമായും കുടിശ്ശികയാക്കി വെച്ചിരിക്കുകയാണ്.
നിലവിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയൊഴികെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുറത്തുനിന്ന് വിലകൊടുത്തു വാങ്ങേണ്ട ബാധ്യത സ്കൂളുകൾക്കുണ്ട്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ ഘട്ടത്തിൽ, തുക ലഭിക്കാതായതോടെ കുട്ടികൾ പട്ടിണിയാകാതിരിക്കാൻ അധ്യാപകർ നെട്ടോട്ടമോടുകയാണ്.
പലയിടത്തും അധ്യാപകർ സ്വന്തം കൈയിൽനിന്ന് കടം വാങ്ങിയും സ്വർണം പണയം വെച്ചുമൊക്കെയാണ് പച്ചക്കറിയും സാധനങ്ങളും വാങ്ങി കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നത്. എന്നിട്ടും ചെലവാക്കിയ തുക തിരിച്ചുകിട്ടാതെ അധ്യാപകർ കടക്കെണിയിലാവുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha

























