Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

വാട്സ് ആപ് കൊടുത്ത പണി... കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ബാധിച്ചത് ഇങ്ങനെ?

01 APRIL 2020 12:37 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍ പറയുമ്പോഴും കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 28 സമ്പര്‍ക്ക കേസുകളില്‍ ഏതാണ്ട് 20ഓളവും കളനാട്ട് ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി ബന്ധപ്പെട്ടവര്‍ക്കാണെന്നത് ഞെട്ടലിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നു. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എരിയാല്‍, തളങ്കര സ്വദേശികളുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കാത്തത് വലിയ ആശ്വാസമാവുന്നുമുണ്ട്. പക്ഷെ പേരുടെ പരിശോധന ഫലങ്ങള്‍ വരാനുള്ളത് ആശങ്കയുയര്‍ത്തുന്നു. ഗള്‍ഫില്‍ നിന്ന് യാത്രയിലുടനീളം മാസ്‌ക് ധരിച്ച് എത്തിയ കളനാട് സ്വദേശിയുടെ ആ പക്വത പിന്നെ എവിടെ ചോര്‍ന്നുപോയിയെന്നാണ് ആരോഗ്യവകുപ്പിന് ഇനിയും മനസിലാവാത്തത്.
സുഹൃത്തിനൊപ്പം ദുബായില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ പോലും പോവാതെ നേരെ ചെന്നത് ആശുപത്രിയിലേക്കാണ്. അവിടെ രക്ത പരിശോധനക്ക് തയ്യാറായിയെങ്കിലും പിന്നീട് എവിടെയോ കാര്യം കൈവിട്ടുപോയി എന്നതാണ് സത്യം. യുവാവിന്റെ ഉമ്മക്കും ഭാര്യക്കും രണ്ട് വയസുള്ള കുഞ്ഞിനുമാണ് ആദ്യം കോവിഡ്ബാധ സ്ഥിരീകരിച്ചത്. നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് ബേവിഞ്ചയിലെ മരണ വീട് സന്ദര്‍ശിച്ചിരുന്നു. രക്തം പരിശോധനക്ക് നല്‍കി ഫലത്തിനായി കാത്തിരിക്കുന്ന ഒരാളാണ് താന്‍ എന്ന കാര്യം യുവാവ് കാര്യമാക്കിയില്ല.

യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആകുലതയിലായി. അവര്‍ സാമ്പിള്‍ നല്‍കാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തി. പുളിക്കൂറിലെ ഭാര്യാപിതാവിനും ഭാര്യയുടെ സഹോദരന്റെ ഭാര്യക്കും കുഞ്ഞിനും അവിടത്തെ തന്നെ മറ്റൊരു ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവര്‍ക്കും ആശങ്കയായി.

ബേവിഞ്ചയില്‍ ബന്ധുവിന്റെ മരണവീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയില്‍ പിതാവിന്റെ സഹോദരി ഭര്‍ത്താവായ ബേവിഞ്ച സ്വദേശിയെ യുവാവ് കാറില്‍ കയറ്റിയിരുന്നു. മാര്‍ക്കറ്റില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറില്‍ കയറിയത്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ സാമ്പിള്‍ പരിശോധനക്ക് കൊടുക്കാന്‍ ബേവിഞ്ച സ്വദേശി നിര്‍ബന്ധിതനായി. ഇദ്ദേഹത്തിന് പിന്നാലെ ഭാര്യയും സാമ്പിള്‍ നല്‍കി. ഇതിനിടയില്‍ ഏതോ ഒരു യുവാവ് വലിയ ആളാവാന്‍ വേണ്ടി ഒരു മെസേജ് അങ്ങ് തട്ടിവിട്ടു. ബേവിഞ്ച സ്വദേശിയുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന്. കൃത്യമായ വിവരം അറിയാതെയായിരുന്നു ഇത്. എന്നാല്‍ മെസേജ് വിശ്വസിച്ച ബേവിഞ്ച സ്വദേശിയുടെ ഭാര്യ ആ സന്തോഷത്താല്‍ വീട്ടുകാരുമായി സമ്പര്‍ക്കത്തിലായി.

എന്നാല്‍ വാട്‌സ് ആപ്പ് മെസേജ് വ്യാജമായിരുന്നുവെന്ന് തെളിയാന്‍ അധിക നേരം വേണ്ടിവന്നില്ല. റിസള്‍ട്ട് വന്നപ്പോള്‍ ബേവിഞ്ച സ്വദേശിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ്. തീര്‍ന്നില്ല, തനിക്ക് കോവിഡില്ല എന്ന സന്തോഷത്തില്‍ സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയ മകള്‍ക്കും മകന്റെ ഭാര്യക്കും കോവിഡ്. ഇവിടെയും തീരുന്നില്ല. കളനാട് സ്വദേശി സന്ദര്‍ശിച്ച മരണ വീട്ടിലും നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉമ്മയുടെ സഹോദരനും ഉമ്മയുടെ അനിയത്തിക്കും അനിയത്തിമാരുടെ രണ്ട് മക്കള്‍ക്കുമാണ് ഇവിടെ അണുബാധ സ്ഥിരീകരിച്ചത്. നിരവധി പേര്‍ ഇപ്പോഴും സ്രവം നല്‍കി ഫലത്തിനായി കാത്തിരിക്കുകയാണ്.


നെഞ്ചിടിപ്പുമായാണ് അവര്‍ ഓരോ നിമിഷവും കടന്നു പോവുന്നത്. വൈകിട്ട് പുതിയ കോവിഡ് ബാധിതരുടെ എണ്ണം കേള്‍ക്കുമ്പോള്‍ ഇവരുടെ നെഞ്ചിടിപ്പ് പിന്നെയും ഏറുന്നു. കൊല്ലമ്പാടിയിലും സമ്പര്‍ക്ക കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വന്ന യുവാവിനാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവിടെ മൂന്നോളം പേര്‍ക്ക് കോവിഡ് രോഗ ബാധ കണ്ടെത്തി. കാഞ്ഞങ്ങാട്ട് ഒരു വീട്ടിലെ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ മാതാവിനും ഭാര്യക്കും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് മക്കള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (33 minutes ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (4 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (4 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (4 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (4 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (4 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (4 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (4 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (4 hours ago)

Malayali Vartha Recommends