അവസാനമായി ഭർത്താവിന്റെ ആ മുഖമൊന്നു കാണാനും അന്ത്യ ചുംബനം നൽകാനും അമേരിക്കയിൽ നിന്നും ചെങ്ങന്നൂർ എത്താൻ കാത്തിരുന്നത് 39 ദിവസം... അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനായ മൂത്ത മകന്‍ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല... നട്ടം തിരിഞ്ഞ് മലയാളികൾ

കോവിഡ് 19ൽ ഏറെ ആശങ്ക പെട്ടിരിക്കുന്നത് പ്രവാസികളാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് അവസാനമായി ഭർത്താവിന്റെ ആ മുഖമൊന്നു കാണാനും അന്ത്യ ചുംബനം നൽകാനും അമേരിക്കയിൽ നിന്നും ചെങ്ങന്നൂർ എത്താൻ കാത്തിരുന്നത് 39 ദിവസമാണ് . നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ കാരണം വൈകിയത്. ഹോട്ടല്‍ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിന്‍, നേഹ, നവീന എന്നിവര്‍ 25 വര്‍ഷത്തിലേറെയായി ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാണ്.
ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജന്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 14ന് ചിങ്ങവനത്ത് മരിച്ചു. അപ്പോഴേക്കും അമേരിക്കയില്‍ കൊറോണ പിടിമുറുക്കിയിരുന്നു. യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതോടെ നാട്ടിലേക്ക് വരാനാകുമോ എന്നറിയാത്ത അവസ്ഥയിലായി.
സാജന്റെ മരണസര്‍ട്ടിഫിക്കറ്റ് നാട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി വഴി ഹാജരാക്കിയതിന് ശേഷമാണ് യാത്ര അനുമതി ലഭിച്ചത്. ഒടുവില്‍ അഞ്ചുദിവസം കഴിഞ്ഞ് 19ന് ഇവര്‍ക്ക് വിസയും യാത്രാനുമതിയും ലഭിച്ചു.
പക്ഷേ, അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനായ മൂത്ത മകന്‍ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല. സുബയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും കടമ്ബകള്‍ ഏറെ കടന്നതിനുശേഷമാണ് 23ന് വെളുപ്പിനെ പോലീസ് അകമ്ബടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ വീട്ടിലെത്തിയത്.
തുടര്‍ന്ന് 28 ദിവസത്തെ ക്വാറന്റീന്‍ കാലമായിരുന്നു. അവസാനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്. പൊലീസിന്റേയും ആരോഗ്യവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























