ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പ്രതിഷേധം നടന്നത്. പ്രവർത്തകർ ഇരുമ്പ് ഗേറ്റും പൊലീസ് ബാരിക്കേഡും ചാടിക്കടന്ന് ജന്തർ മന്ദറിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ പ്രതിഷേധം തുടരാൻ ഡൽഹി പൊലീസിനോട് അനുമതി തേടി സിജെപി സമാധാനപരമായി സമരം നടത്താൻ തീയതിയും സമയവും അനുവദിക്കണമെന്നാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു.
24 മണിക്കൂറിനകം മറുപടി നൽകണമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും സിജെപി സഹകൺവീനർമാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അറിയിച്ചു. ജന്തർ മന്ദർ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണിത്. വർഷങ്ങളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്ന ജന്ദർമന്ദറിൽ സമരം നടത്താൻ അനുമതി നൽകണമെന്നാണ് ആവശ്യം.
രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതിലൂടെ ജനജീവിതവും വ്യാപാരവും തടസപ്പെടുകയാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് നിശ്ചിത വേദി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സിജെപി അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്.
"
https://www.facebook.com/Malayalivartha



























