മണികണ്ഠെന്റ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുള്ളു..; ഹരീഷ് പേരടി

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിഷേധമുയര്‍ന്നിരുന്നു. കെ.പി.എസ്.ടി.എയുടെ പ്രതിഷേധത്തിെന്റ ഭാഗമായിട്ടായിരുന്നു അധ്യാപകര്‍ ഉത്തരവ് കത്തിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അധ്യാപകരുടെ നടപടിയെ പരിഹസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത സിനിമാ താരം ഹരീഷ് പേരടി. മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപക വര്‍ഗത്തിന് ഇനി സിനിമാ താരം മണികണ്ഠെന്റ അടുത്ത് ധൈര്യമായി ട്യൂഷന് പോവാമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ലളിതമായി വിവാഹം നടത്തിയ മണികണ്ഠന്‍ വിവാഹച്ചിലവുകള്‍ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ഹരീഷ് പേരാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപക വര്‍ഗത്തിന് ഇനി മണികണ്ഠെന്റ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം... തെന്റ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠെന്റ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുള്ളു...
മണികണ്‌ഠാ, നാടകക്കാരാ, നീ കല്യാണം മാത്രമല്ല കഴിച്ചത്...കേരളത്തിെന്റ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകള്‍... കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്... "കൈയ്യടിക്കെടാ".
https://www.facebook.com/Malayalivartha



























