ജെസ്ന എവിടെ ? അന്വേഷണം വഴിത്തിരിവിലേക്ക്

ദുരൂഹ സാഹചര്യത്തില്‍ എരുമേലി മുക്കൂട്ടുതറയില്‍നിന്നും കാണാതായ ജെസ്നയെ പറ്റിയുള്ള കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. കേസ് അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കി.
പത്തനംതിട്ട എസ്.പി കെ.ജി. സൈമണിെന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ചില പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കെ.ജി. സൈമണും സൂചിപ്പിച്ചു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞാല്‍ തിരോധാനത്തിന് പിന്നിലുള്ളവര്‍ ജാഗരൂകരാകുമെന്നും അതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും ടോമിന്‍ തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു.
ലോക് ഡൗണായതിനാല്‍ കേസ് അന്വേഷണം അതിവേഗം നടത്തുന്നതിന് തടസ്സങ്ങളുണ്ട്. 2018 മാര്‍ച്ച് 20നാണ് എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന മരിയ പോയത്.
https://www.facebook.com/Malayalivartha



























