വിലക്കുകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധാപൂര്‍വം... സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ അടച്ചിടല്‍ നീട്ടണമെന്ന് കേരളം....

വിലക്കുകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധാപൂര്‍വം... സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ അടച്ചിടല്‍ നീട്ടണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യം മേയ് 15 വരെ അടച്ചിടല്‍ തുടരണമെന്നാണ് . വിലക്കുകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധാപൂര്‍വമാകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് ചീഫ് സെക്രട്ടറി ടോം ജോസാണു പങ്കെടുത്തത്.
അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയമാണു വേണ്ടത്. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍, ആള്‍ക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടല്‍ പിന്‍വലിക്കാം. മേയ് 15വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്കുള്ള യാത്ര നിയന്ത്രിക്കണം. ഹ്രസ്വകാല സന്ദര്‍ശകര്‍, ജീവിതസാഹചര്യം ഉറപ്പാക്കാനായി പോയവര്‍, രോഗികള്‍ എന്നിങ്ങനെയുള്ളവരെ നാട്ടിലെത്തിക്കാനാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്ന് കേന്ദ്രത്തോട് കേരളം.
തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴില്‍നൈപുണ്യം ഉപയോഗിക്കാന്‍ പാകത്തില്‍ പ്രത്യേക പദ്ധതികള്‍ക്കു രൂപംനല്‍കണം. പ്രവാസികളില്‍ തൊഴില്‍നഷ്ടമാകുന്നവര്‍ക്ക് സാമ്പത്തികപിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. അതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.
https://www.facebook.com/Malayalivartha



























