വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്ക പോര്‍ട്ടലില്‍ റജിസ്‌ട്രേഷന്‍ 2.25 ലക്ഷം, രോഗലക്ഷണമില്ലെങ്കില്‍ മടങ്ങാം

വിദേശ രാജ്യങ്ങളില്‍ നിന്ന് ലോക്ഡൗണിനു ശേഷം കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്ക പോര്‍ട്ടലില്‍ ഇന്നലെ രാത്രി 9 വരെ റജിസ്റ്റര്‍ ചെയ്തത് 2.25 ലക്ഷം മലയാളികള്‍. വരുംദിവസങ്ങളില്‍ ഇത് 5 ലക്ഷം വരെ ഉയര്‍ന്നേക്കും. റജിസ്റ്റര്‍ ചെയ്തവരില്‍ 95,000 പേര്‍ യുഎഇയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ളവരാണു രണ്ടാം സ്ഥാനത്ത് (26,000).
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവരെല്ലാം മടങ്ങുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. തിരിച്ചുചെല്ലുമ്പോള്‍ ജോലി നഷ്ടപ്പെടാം. വീണ്ടും വിദേശത്തു പോകുന്നതിനു തടസ്സങ്ങളും ഉണ്ടാകാം. ഈ സാഹചര്യത്തില്‍ അവിടെ തുടര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്ത അത്യാവശ്യക്കാരെ മാത്രം കൊണ്ടുവരികയെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചേക്കാം.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കേരളീയരെ ലോക്ഡൗണ്‍ കഴിയുമ്പോള്‍ തിരിച്ചു കൊണ്ടുവരാനായി നോര്‍ക്ക പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. തിരിച്ചെത്തിക്കാനുള്ള പദ്ധതി തയാറാക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ ആരോഗ്യവിഭാഗം പരിശോധിക്കും. എല്ലാവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലും ഇവര്‍ക്കും ബാധകമായിരിക്കും. മറ്റു ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്താന്‍ കലക്ടര്‍മാരെ ബന്ധപ്പെട്ടാല്‍ മതിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ കാരണം അടച്ച സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടതിനാലോ വിരമിച്ചതിനാലോ നാട്ടിലേക്കു വരേണ്ടവര്‍, കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്കു പോയവര്‍, ചികിത്സയ്ക്കു പോയവര്‍, കേരളത്തില്‍ വിദഗ്ധ ചികിത്സ നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, മറ്റു സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍, പരീക്ഷ, അഭിമുഖം, തീര്‍ഥാടനം, വിനോദയാത്ര, ബന്ധു സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അതീവ ജാഗ്രതയോടെ വേണം പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന പദ്ധതി നടപ്പാക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്നവര്‍ക്ക് അസൗകര്യങ്ങളുണ്ടാവരുത്, അവരുടെ കുടുംബങ്ങള്‍ക്കും പ്രശ്‌നമാകരുത്. മഴയും വേനലും അവയോടനുബന്ധിച്ചു വരാവുന്ന രോഗങ്ങളും കണക്കിലെടുത്തുവേണം ഇനിയുള്ള പദ്ധതി തയാറാക്കാനെന്നും മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്കു മാത്രമേ വിധേയരാക്കൂ എന്നും രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടുകളിലും ക്വാറന്റീന്‍ ചെയ്യിക്കാനാണു പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് കോവിഡ് 19 പരിശോധനയ്ക്കു ശേഷം മാത്രം ഇവര്‍ക്കു വിമാനയാത്ര അനുവദിക്കാനാണു സാധ്യതയെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമാണു തീരുമാനമെടുക്കേണ്ടത്.
ഇവിടത്തെ ക്വാറന്റീന്‍ കാലയളവില്‍ ഇവര്‍ക്കു കോവിഡ് പരിശോധന നടത്താന്‍ ആവശ്യമായ പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങാന്‍ വീടിന് ഏറ്റവുമടുത്തുള്ള വിമാനത്താവളത്തിലേക്കു തന്നെ ടിക്കറ്റ് എടുക്കാന്‍ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്കു കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഉറപ്പാക്കും. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ഫലമുണ്ടാകുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു പണം ചെലവിട്ടു പ്രവാസികളെ സഹായിക്കാനും പുരനധിവസിപ്പിക്കാനും പ്രത്യേക പാക്കേജ് തയാറാക്കണമെന്നു കേന്ദ്രത്തോടു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭിണികള്‍, രോഗികള്‍, പഠനാവശ്യത്തിനു പോയവര്‍, വീസ കാലാവധി കഴിഞ്ഞവര്‍ എന്നിവരെ ആദ്യം എത്തിക്കാനാണു സാധ്യത. ഈ പട്ടിക കേന്ദ്രത്തിനു കൈമാറും. എംബസിയില്‍ ഇതു നല്‍കി അവരുടെ ഭേദഗതികളോടെയാകും മുന്‍ഗണനാക്രമം നിശ്ചയിക്കുക.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ സമയത്തു ഹോട്ടലുകളില്‍ കുറച്ചു ജീവനക്കാര്‍ മതിയാകുമെന്നതിനാല്‍ അവധിയെടുത്തു നാട്ടിലേക്കു വരുന്നവരും നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണത്തിനു വിമാന സര്‍വീസുകള്‍ കുറവായിരിക്കുമെന്ന ധാരണയില്‍ നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യുന്നവരുമുണ്ട്. ഓണത്തിനു വിവാഹം നിശ്ചയിച്ചിട്ടുള്ളവരും നോര്‍ക്കയുടെ പട്ടികയില്‍ കടന്നുകൂടി നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നുണ്ട്.
ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തോടു കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളത്. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും പരിസരങ്ങളിലും പരിശോധനയ്ക്കും ക്വാറന്റീനും സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷം പേരെ താമസിപ്പിക്കാന്‍ മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിനാണു ചുമതല.
ഏറ്റവുമധികം റജിസ്‌ട്രേഷന്‍ താഴെ പറയുന്ന രാജ്യങ്ങളില്‍നിന്നാണ്.
1. യുഎഇ
2. സൗദി
അറേബ്യ
3. ഖത്തര്‍
4. കുവൈത്ത്
5. ഒമാന്‍
6. ബഹ്‌റൈന്‍
7. മാലദ്വീപ്
8. ബ്രിട്ടന്‍
9. യുക്രെയ്ന്‍
10. യുഎസ്
11. റഷ്യ
https://www.facebook.com/Malayalivartha



























