ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്ക് റെഡ് സോണ്‍ ആയി..... സംസ്ഥാനത്ത് ആറു ജില്ലകളാണ് റെഡ് സോണില്‍... ഈ ജില്ലകളില്‍ മേയ് 3 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍

ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്ക് റെഡ് സോണ്‍ ആയി..... സംസ്ഥാനത്ത് ആറു ജില്ലകളാണ് റെഡ് സോണില്‍... ഈ ജില്ലകളില്‍ മേയ് 3 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ .ഇടുക്കിയിലും കോട്ടയത്തും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഈ ജില്ലകളെയും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകള്‍ക്കൊപ്പം റെഡ് സോണിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .
ഇടുക്കിയില്‍ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയത്തെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്ബ് പഞ്ചായത്തുകള്‍ ഹോട്സ്‌പോട്ടാണ്. ഇവിടെ സമ്ബൂര്‍ണ്ണ ലോക്ഡൗണാകും ഏര്‍പ്പെടുത്തുക. ഇതുപ്രകാരം ഈ ജില്ലകളില്‍ മേയ് 3 വരെ സമ്ബൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇളവുകള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ലഭിക്കുക.
https://www.facebook.com/Malayalivartha



























