കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന കോട്ടയം ജില്ലയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് എറണാകുളം ജില്ല... പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവര്‍ക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന കോട്ടയം ജില്ലയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് എറണാകുളം ജില്ല. പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവര്‍ക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയത്ത് മാര്‍ക്കറ്റ് അടച്ചിടേണ്ടി വന്നതോടെയാണ് എറണാകുളം ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കുന്നത്.കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീന്‍സോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
കോട്ടയത്ത് നിന്നും രോഗ വ്യാപന സാധ്യത ഉള്ളതിനാലാണ് കോട്ടയം എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ അടയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അയ്മനം,വെള്ളൂര്‍,തലയോലപ്പറമ്ബ്,പനച്ചിക്കാട്, വിജയപുരം,മണര്‍കാട്,അയര്‍ക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാര്‍ഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്ബ് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കൂടി തീവ്ര ബാധിത മേഖലയില്‍ ഉള്‍പ്പെടുത്തി.
ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി. പൊലീസ് പരിശോധന കര്‍ശനമാക്കി.
"
https://www.facebook.com/Malayalivartha



























