കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും ഇടുക്കിയിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും ഇടുക്കിയിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. കോട്ടയത്ത് കെ എ പി അഞ്ചാം ബറ്റാലിയന്‍ കമന്‍ഡാന്റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെ എ പി ഒന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്. ആറ് ദിവസത്തിനിടെ 17 പേര്‍ രോഗ ബാധിതരായതോടെ കോട്ടയം റെഡ് സോണായി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കോട്ടയത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. 19 ദിവസത്തിന് ശേഷം കഴിഞ്ഞ 22 നാണ് കോട്ടയത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
"
https://www.facebook.com/Malayalivartha



























