നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആരോഗ്യപ്രവര്‍ത്തകന് പരിക്ക്... തലക്കും കാലിനും പരിക്കേറ്റ അനീസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി, ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആരോഗ്യപ്രവര്‍ത്തകന് പരിക്ക്... തലക്കും കാലിനും പരിക്കേറ്റ അനീസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി, ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍.
ആര്യങ്കാവ് അതിര്‍ത്തി പരിശോധനാ കേന്ദ്രത്തിനു സമീപം നിയന്ത്രണംവിട്ട ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആരോഗ്യ പ്രവര്‍ത്തകന് പരിക്കേറ്റത്. ആര്യങ്കാവ് സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊറോണയുമായി ബന്ധപ്പെട്ട പരിശോധന നടന്നുവരവേ അമിത വേഗതയില്‍ എത്തിയ ലോറി ഇവിടെ പരിശോധനക്കായി നിര്‍ത്തി ഇട്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം പരിശോധനാ സംഘത്തിലുണ്ടായിരുന്ന അനീസ് തെറിച്ചു വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























