വൈദ്യുത് ചാർജ് അടക്കാൻ ദീർഘകാല സമയമനുവദിക്കണം, നിർധനരുടെ വൈദ്യുത് ചാർജ് എഴുതിതള്ളണം, ജില്ലാ ജനകീയ വികസന സമിതി

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണിലായ കേരളത്തിലെ ജനങ്ങളുടെ പ്രയാസങ്ങളിൽ ഒന്നാണ് കഴിഞ്ഞ രണ്ട് മാസമായി വൈദ്യുതി ചാർജ് കൃത്യമായി അടക്കാൻ കഴിയാത്തത്, ആദ്യത്തെ ബിൽ വന്ന് കിടക്കുന്നതിനിടയിലായിരുന്നു ലോക്ക് ഡൗണിന്റെ കടന്നു വരവെന്നും, രണ്ടാം ബില്ലും കൂടി വന്നാൽ രണ്ടു ബില്ലും കൂടി ഒന്നിച്ച് അടക്കാൻ കഴിയാത്ത അവസ്ഥയാണ് സാധാരണക്കാരിൽ സംജാതമായിട്ടുള്ളതെന്നും, ഏറെ ദരിദ്രരായ ബി.പി.എല്ലിൽപ്പെട്ട ജനവിഭാഗങ്ങളുടെ വൈദ്യുതി ചാർജ് പൂർണ്ണമായും സർക്കാർ എഴുതിതള്ളണമെന്നും, മറ്റുള്ളവരുടെ ബില്ലുകൾ കെട്ടാൻ ആറ് മാസത്തെ സമയമനുവദിക്കും വിധത്തിൽ ഓരോ മാസത്തിലും ഒരു ബില്ലിന്റെ കൂടെ രണ്ടാമത്തെ ബില്ലിന്റെ 25 ശതമാനം തിരിച്ചടക്കാനുള്ള സ്ലാബ് സമ്പ്രദായം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാസർകോഡ് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി അബ്ദുറഹിമാൻ തെരുവത്ത് മുഖ്യമന്ത്രിക്കും, വൈദ്യുതി മന്ത്രിക്കും അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കൊറോണ ലോക്ക് ഡൗൺ കാലയളവിൽ വീടുകളിൽ കൂടിയ വൈദ്യുത് ഉപയോഗമാണ് ഉണ്ടായിട്ടുണ്ടള്ളതെന്നും, കഠിനമായ ചൂടും മുതിർന്നവരും കുട്ടികളും വീടിൽ നിന്നും പുറത്ത് പോകാൻ കഴിയാത്ത അവസ്ഥയിലാണ് വൈദ്യുത് ഉപയോഗം വർദ്ധിക്കാനിടയായതെന്നും, അതുപോലെ കേരളത്തിലെ മുഴുവൻ ആരാധനലായങ്ങളിലെയും രണ്ട് മാസത്തെ വൈദ്യുത് ചാർജ് കൂടി എഴുതിതള്ളണമെന്നു കൂടി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























