പ്രാവുകളെ കസ്റ്റഡിയില്‍ എടുത്തതോടെ പ്രശ്‌നങ്ങള്‍ മാറി!

മലപ്പുറം തിരൂര്‍ ഡിവൈഎസ്പി ഓഫിസില്‍ കസ്റ്റഡിയിലെടുത്ത പ്രാവുകള്‍ക്ക് സുഖവാസം. തീരദേശത്ത് ലോക്ഡൗണ്‍ ലംഘിച്ചു പ്രാവുപറത്തലും തര്‍ക്കങ്ങളും പതിവാണ്. പ്രാവുകളെ കസ്റ്റഡിയില്‍ എടുത്തതോടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തടയാനായി.
ലോക്ഡൗണ്‍ ജോലിത്തിരക്കിനിടയിലും പ്രാവുകള്‍ക്കു വേണ്ട ഭക്ഷണവും സംരക്ഷണവും പൊലീസുകാര്‍ ഒരുക്കുന്നു.
പറവണ്ണയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചതു തടഞ്ഞതിന് പൊലീസിനെ കല്ലെറിഞ്ഞ് ഓടിയ പ്രതികള്‍ വളര്‍ത്തിയിരുന്ന 20 പ്രാവുകളാണ് ഇപ്പോള്‍ പൊലീസ് സംരക്ഷണയില്‍ കഴിയുന്നത്.
കസ്റ്റഡിയില്‍ എടുത്ത ഒരു വാഹനത്തിലാണ് ഇവയുടെ വാസം. ഇവയ്ക്കു വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം പൊലീസുകാര്‍ തന്നെയാണു നല്‍കുന്നത്.
https://www.facebook.com/Malayalivartha



























