Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കൊവിഡ് പോസിറ്റീവ് ആയിട്ടും ആശുപത്രികളിൽ കിടത്തി ചികില്സിക്കാതെ കാനഡ; എമർജൻസി നമ്പറിൽ വിളിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോകും, ഇഞ്ചക്ഷനൊക്കെ കൊടുക്കും, ശ്വാസംമുട്ടൽ കുറഞ്ഞാൽ തിരിച്ചു വീട്ടിൽ, കേരളത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ജാഗ്രതയുണ്ടെന്ന് വേണം പറയാൻ, ഡോ. മനോജ് വെള്ളനാട് പറയുന്നു

28 APRIL 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

കൊറോണ വ്യാപനത്തെ തുടർന്ന് ആദ്യം മുതൽക്കേ തന്നെ കേരളം പുലർത്തിപ്പോരുന്ന കടുത്ത ജാഗ്രത തന്നെയാണ് പല ലോക രാഷ്ട്രങ്ങളും കേരളത്തെ മാതൃകയാക്കാൻ പറയുന്നത് പോലും. എന്നിട്ടും അതീവ ഗുരുതരമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്നവർ അറിയാൻ. ഡോ. മനോജ് വെള്ളനാട് പറയുന്നു....

കൊവിഡ് പോസിറ്റീവ് ആയിട്ടും ആശുപത്രികളിൽ കിടത്തി ചികില്സിക്കാതെ കാനഡ; എമർജൻസി നമ്പറിൽ വിളിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോകും, ഇഞ്ചക്ഷനൊക്കെ കൊടുക്കും, ശ്വാസംമുട്ടൽ കുറഞ്ഞാൽ തിരിച്ചു വീട്ടിൽ, കേരളത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ജാഗ്രതയുണ്ടെന്ന് വേണം പറയാൻ. എന്നിട്ടും കുത്തിരിപ്പ് ഉണ്ടാക്കുന്നവർ അറിയണം എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുകയുണ്ടായി.

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക് പോസ്റ്റ്,

കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിൽ തന്നെ ഐസൊലേഷനിൽ ഇരിക്കാനവർ നിർദ്ദേശിച്ചു. പനിക്കുള്ള ഗുളികയൊക്കെ കൊടുത്തു വീട്ടിൽ വിട്ടു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നല്ല ശ്വാസംമുട്ടൽ. അവിടുത്തെ എമർജൻസി നമ്പറിൽ വിളിച്ചു. അവർ വന്നു ആശുപത്രിയിൽ കൊണ്ടുപോയി, ഇഞ്ചക്ഷനൊക്കെ കൊടുത്തു, ശ്വാസംമുട്ടൽ കുറഞ്ഞപ്പോൾ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. ഇതു തന്നെ രണ്ടുമൂന്നു ദിവസം ആവർത്തിച്ചു. പിന്നെയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ തീരെ വയ്യാതാവുന്നു, പാൽപ്പിറ്റേഷൻ (നെഞ്ചിടിപ്പ് സ്വയം അറിയുന്ന അവസ്ഥ) ഉണ്ടെന്നും ഒക്കെ പറഞ്ഞു. രാത്രിയാണെന്ന് നോക്കണ്ടാ, വേഗം അവരെ വിളിച്ചു കാര്യം പറയാൻ പറഞ്ഞു. വിളിച്ചപ്പോ ഒരു നഴ്സിനെയാണ് കണക്റ്റ് ചെയ്തത്. അവർ, അത് പ്രശ്നമില്ലാ റസ്റ്റെടുക്കാൻ പറഞ്ഞു. ഡോക്ടറെ കണക്റ്റ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ പറ്റില്ലാന്നും പറഞ്ഞു.

പാൽപ്പിറ്റേഷൻ, വൈറസ് ഹൃദയ പേശികളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാകാം. യുവാക്കൾ കൂടുതലും കൊറോണ ബാധിച്ച് അപകടാവസ്ഥയിൽ ആവുന്നത് ഇതുമൂലമാണ്. അതുകൊണ്ടു തന്നെ നിസാരമായി കാണാൻ പറ്റില്ലല്ലോ. അതും ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക്. ഒരു മണിക്കൂർ കഴിഞ്ഞ് ഒന്നൂടെ വിളിച്ചിട്ട്, തീരെ വയ്യ, എന്തെങ്കിലും വേഗം ചെയ്യണമെന്ന് ആവശ്യപ്പെടാൻ പറഞ്ഞു. അപ്പോഴും അതേ മറുപടി തന്നെ. രാവിലെ വരെ കാത്തിരുന്നേ പറ്റൂ എന്നാണവർ പറഞ്ഞത്.
മറ്റു വഴിയില്ല. വലിയ ടെൻഷനോടെ കാത്തിരുന്നു. രാവിലെ അവർ വന്നു രോഗിയെ കൊണ്ടുപോയി. എങ്ങനെയെങ്കിലും ആശുപത്രിയിൽ ഒന്ന് അഡ്മിറ്റ് ചെയ്തു തരണമെന്ന് അവർ കേണാവശ്യപ്പെട്ടു. പക്ഷെ ആ ആവശ്യവും നിരസിക്കപ്പെട്ടു, കാരണം അതിലും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് കൊടുക്കാനവിടെ ബെഡില്ലായിരുന്നു.

തൽക്കാലം രോഗശമനത്തിനുള്ള മരുന്നും കൊടുത്തു, മയോകാർഡൈറ്റിസ് ഉണ്ടോ എന്നറിയാനായി എക്കോ ടെസ്റ്റ് ചെയ്യാനുള്ള സമയവും കൊടുത്തു വീണ്ടും വീട്ടിൽ കൊണ്ടാക്കി. വൈകുന്നേരം അവർ വന്ന് വീണ്ടും കൊണ്ടുപോയി, എക്കോ ചെയ്തു, അതിൽ മൈൽഡ് മയോകാർഡൈറ്റിസ് ഉണ്ടെന്നു കണ്ടു, അഡ്മിറ്റ് ചെയ്യാമോയെന്ന റിക്വസ്റ്റ് വീണ്ടും നിരസിച്ചു, വീണ്ടും വീട്ടിൽ കൊണ്ടാക്കി.ഭാഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളിലേക്കൊന്നും പോകാതെ അഞ്ചാറു ദിവസത്തെ കഷ്ടപ്പാടിന് ശേഷം രോഗലക്ഷണങ്ങൾ ഒക്കെ ഇപ്പൊ കുറഞ്ഞു വന്നിട്ടുണ്ട്.

കേരളത്തിൽ ക്വാറൻ്റയിനിൽ കഴിയുന്ന രോഗലക്ഷണങ്ങളില്ലാത്ത ആളെ ആശുപത്രിയിലെത്തിക്കാൻ വൈകുന്നുവെന്ന വാർത്ത വലിയ പ്രാധാന്യത്തോടെ വരുന്നത് കണ്ടപ്പോൾ, ലോകത്ത് നടക്കുന്ന സംഭവങ്ങൾ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാണ്. നമുക്കിവിടെ അധികം രോഗികളില്ലാത്തതു കൊണ്ടുമാത്രമാണ് രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത, 28 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞവരെ പോലും, PCR ടെസ്റ്റ് പോസിറ്റീവ് ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യാൻ സാധിക്കുന്നത്.
സാമൂഹ്യ വ്യാപനം പോലുള്ള അവസ്ഥയൊക്കെ ഉണ്ടായിക്കഴിഞ്ഞാൽ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടി വരുന്ന സ്ഥിതി വരാം. ടെസ്റ്റ് +ve ആവുന്നു എന്നത് ഒരെമർജൻസി സാഹചര്യമേ അല്ലാ. ഇവിടെ എന്തുകൊണ്ടാണ് ഇത്രയധികം രോഗികൾ കുറവെന്നും, അതിനു പിന്നിലെ പ്രയത്നവുമൊന്നും അറിയാത്തവരല്ല, ഇത്തരം വാർത്തകൾ രോഗിക്ക് പരാതിയില്ലായെന്ന് പറയുമ്പോൾ പോലും, വലിയ സെൻസേഷണലാക്കി കൊടുക്കുന്നത്. യഥാർത്ഥത്തിൽ കേരളത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ജാഗ്രതയുണ്ടെന്ന് വേണം പറയാൻ.

മാധ്യമങ്ങൾ ആണെങ്കിലും, ഈ വക കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്ന മറ്റാരാണെങ്കിലും ഒന്നേ പറയാനുള്ളൂ, കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം..
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends