കാസര്‍ഗോഡ് സുരേന്ദ്രന്‍ കൊലപാതകം: തോട്ടിലെറിഞ്ഞ തോക്ക് പ്രതിയോടൊപ്പം എത്തി കണ്ടെടുത്തു

ചെറുവത്തൂര്‍, പിലിക്കോട് കരപ്പാത്ത് ഗൃഹനാഥനായ കെ.സി.സുരേന്ദ്രനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍, ഇന്നലെ വൈകിട്ട് 3.30-ന് കേസ് അന്വേഷിക്കുന്ന ചന്തേര സി.ഐ.സുരേഷ്ബാബു, ചീമേനി സിഐ എ.അനില്‍ കുമാര്‍, ചന്തേര എസ്‌ഐ മെല്‍ബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുമൊത്ത് എത്തി കൊല നടത്തിയതിനു ശേഷം തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി. പ്രതി സനല്‍ കുമാറുമായി എത്തിയ പൊലീസ് സംഘം ചെറുവത്തൂര്‍ പുതിയക്കണ്ടം നാപ്പച്ചാലിലെ പാലത്തിനു താഴെയുള്ള തോട്ടില്‍ നിന്നാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തത്.
കൊലപാതകത്തിന് ശേഷം ചീമേനി സ്റ്റേഷനില്‍ എത്തി കീഴടങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി കാറില്‍ പുറപ്പെട്ട സനല്‍കുമാര്‍ തോട്ടിലേക്ക് തോക്ക് വലിച്ചെറിഞ്ഞ ശേഷം സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. നാപ്പച്ചാല്‍ പാലത്തിനു മുകളില്‍ നിന്നാണ് തോട്ടിലേക്ക് തോക്ക് വലിച്ചറിഞ്ഞതെന്ന് പ്രതി പറഞ്ഞു. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ തോട്ടിലിറങ്ങി പരിശോധിച്ചപ്പോഴാണ് രണ്ടായി പൊട്ടിയ തോക്ക് കണ്ടെടുത്തത്.

തോക്ക് കണ്ടെടുത്ത പൊലീസ് പ്രതിയെയും കൊണ്ടു പിലിക്കോട്ടെ വീട്ടിലേക്കാണ് പോയത്. അവിടെ തോക്ക് സൂക്ഷിച്ചിരുന്ന സ്ഥലം ഇയാള്‍ പൊലീസിന് കാണിച്ചു കൊടുത്തു. പിന്നീട് ഇയാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
അതേസമയം വെടിയേറ്റു മരിച്ച കെ.സി.സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കണ്ണൂര്‍ ഫൊറന്‍സിക് സയന്റിഫിക് ഓഫിസര്‍ ഡോ. എ.കെ ഹെല്‍ന ശാസ്ത്രീയ പരിശോധന നടത്തി. പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha



























