എരുമേലിയില്‍ വീട്ടുപരിസരങ്ങളില്‍ പെരുമ്പാമ്പുകള്‍

എരുമേലിയില്‍ കരിങ്കല്ലമുമ്മൂഴിയിലെ വീട്ടുപരിസരങ്ങളില്‍ വലിയതോടിന്റെ പരിസരത്തു നിന്ന് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍ സ്ഥിരതാമസമാക്കി.
വനപാലകരെത്തി 7 പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി പ്ലാച്ചേരി വനത്തിലേക്ക് വിട്ടു.
കഴിഞ്ഞ 2 ദിവസങ്ങളിലായാണ് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍ കരിങ്കല്ലുമ്മൂഴിയിലെ പല വീട്ടുപരിസരങ്ങളില്‍ കയറിയത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടുപരിസരത്താണ് ഇവയില്‍ 5 എണ്ണത്തിനെയും കണ്ടെത്തിയത്.
എന്നാല്‍ തള്ളപ്പാമ്പിനെ കണ്ടെത്താനായില്ല.പാമ്പ് സാന്നിധ്യം വര്‍ധിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha



























