ഇടുക്കി ജില്ലയുടെ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചിടുമെന്ന് മന്ത്രി എം.എം. മണി...

ഇടുക്കി ജില്ലയുടെ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചിടുമെന്ന് മന്ത്രി എം.എം. മണി. ജില്ലയില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. ജില്ലയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കു മാത്രമേ സംസ്ഥാന അതിര്‍ത്തിയില്‍ പ്രവേശനം അനുവദിക്കുകയെന്നും ബാക്കിയുള്ള വാഹനങ്ങള്‍ തടയുമെന്നും അദേഹം വ്യക്തമാക്കി.
ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടങ്ങളില്‍ ജോലിക്ക് വരുന്ന തമിഴ്നാട് സ്വദേശികളെ അതിര്‍ത്തിയില്‍ തടയുമെന്നും ഈ ജോലികള്‍ 50 ശതമാനം തദേശിയരെ വച്ച് നടത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























