ലോക്ക് ഡൗൺ പ്രതിസന്ധി തരണം ചെയ്യുന്നതിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിന് കടിഞ്ഞാൺ

ലോക്ക് ഡൗൺ പ്രതിസന്ധി തരണം ചെയ്യുന്നതിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിന് കടിഞ്ഞാൺ
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ നിർബന്ധ നീക്കം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള അവകാശം സർക്കാരിനില്ലെന്നാണ് കോടതി വ്യക്തമാക്കിയത് .
അതേസമയം ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല എന്നും അവശ്യ സന്ദർഭങ്ങളിൽ മാറ്റിവയ്ക്കാമെന്നും സർക്കാർ പറഞ്ഞു.
എന്നാൽ സർക്കാറിന്റെ വാദങ്ങളെ കോടതി തള്ളികളഞ്ഞു . കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുടെ സംഘടനകളാണ് ഹര്‍ജിക്കാരായി കോടതിയിൽ ഹാജരായത് . ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇതിനെയാണ് കോടതി അംഗീകരിച്ചത്
https://www.facebook.com/Malayalivartha



























