ഇനി മണിക്കൂറുകൾ മാത്രം; സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും; ഹോട്‌സ്പോട്ട് പ്രദേശങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടന്നത്; കാത്തിരിക്കുന്നത് മൂവായിരത്തിലേറെ പേരുടെ പി.സി.ആര്‍ പരിശോധന ഫലം

ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തിന് സംസ്ഥാനത്തിന് ഇന്ന് ഏറെ നിർണായകമായ ദിനമാണ്. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളുകളുടെ പരിശോധന ഫലമായിരിക്കും ഇന്ന് പുറത്തു വരുന്നത്. രണ്ട് ദിവസം മുമ്ബാണ് സംസ്ഥാനത്ത് മൂവായിരം പേരുടെ സാംപിളുകളെടുത്തുള്ള അധിക പി.സി.ആര്‍ പരിശോധന കേരളം തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുകയാണ്. ഹോട്‌സ്പോട്ട് പ്രദേശങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടന്നത്.
നിരീക്ഷണത്തിലുള്ളവരും സമ്ബര്‍ക്കമുള്ളവര്‍ക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സാംപിള്‍ പരിശോധന. ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപന ജീവനക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ പരിശോധന നടത്തി. അതുകൊണ്ടു തന്നെ ഇന്ന് കൂടുതല്‍ കേസുകള്‍ വരാനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം ആറു പേര്‍ക്കും ഇടുക്കിജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 13 പേരുടെ ഫലം നെഗറ്റീവായി. വൈറസ് ബാധസ്ഥിരീകരിച്ചവരില്‍ ആറുപേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത് അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് . ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ് എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്നത് കണ്ടെത്താനായിട്ടില്ല . അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലം നെഗറ്റീവ് ആയ 13 പേരില്‍ ആറു പേര്‍ കണ്ണൂരും നാലുപേര്‍ കോഴിക്കോടും തിരുവനന്തപുരം , എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 123 പേരാണ്. കൂടുതൽ വിവരങ്ങൾ വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അറിയാം.
https://www.facebook.com/Malayalivartha



























