ക്വാറന്റീനിൽ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതം;. ആശങ്ക പരത്തരുത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ല... ബിജിമോള്‍...

താൻ ക്വാറന്റീനിൽ ആണെന്നു മാധ്യമങ്ങളിൽ വരുന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്ന വി ശദീകരണവുമായി ബിജിമോള്‍ എംഎൽഎ... രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുണ്ടായിട്ടില്ലാത്തതിനാൽ ഇപ്പോൾ ക്വാറന്റീനിൽ കഴിയേണ്ട സാഹചര്യം ഇല്ലെന്നും എം എൽ എ വ്യക്തമാക്കി
ഏലപ്പാറയിലെ യോഗം എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു.യോഗത്തിൽ പങ്കെടുത്തവർ ആരും തന്നെ ഭയപ്പെടേണ്ടതില്ല . ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന ഇത്തരം വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ, ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല.
ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. ഇപ്പോൾ ചാനലുകളിൽ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നത്’’– ബിജിമോൾ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും ലൈവിൽ വരുമെന്നും ബിജിമോൾ പറഞ്ഞു.
ബിജിമോള്‍ നീരീക്ഷണത്തിലെന്ന് മന്ത്രി എം.എം.മണിയാണ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് എം എൽ എ ഫേസ്ബുക് ലൈവിൽ പ്രതികരിച്ചത്
https://www.facebook.com/Malayalivartha



























