സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ കൂടി; പുതുതായി ആറ് ഹോട്ട്സ്പോട്ടുകള്‍

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്സ്പോട്ടുകള്‍ കൂടിയെന്ന് റിപ്പോർട്ട്. ഇടുക്കിയില്‍ മൂന്നും കോട്ടയത്ത് രണ്ടും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോ പ്രദേശങ്ങളേയുമാണ്പുതുതായി ഹോട്ട്സ്പോട്ടുകളായി തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് തന്നെ.
അതേസമയം ഇടുക്കിയില്‍ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകളും കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളും പാലക്കാട്ടെ ആലത്തൂര്‍, മലപ്പുറത്തെ കാലടി എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ടുകളാക്കിയത്. ഈ പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 485 ആയിരിക്കുകയാണ്. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് രണ്ട് പേര്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം വന്നത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിടുകയുണ്ടായി. രോഗമുക്തരായവരില്‍ രണ്ട് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ കാസര്‍കോടുമാണ്. നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ആകെ 20,7773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255പേരും, ആശുപത്രികളില്‍ 518 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 151 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 23, 980 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഇതില്‍ 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























