ഒട്ടുമിക്കയിടങ്ങളിലും ശക്തമായ മഴ; അഞ്ച് ഇടങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നു .എന്നാൽ വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഒട്ടുമിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
തുടർന്ന് ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 28 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, 29 ന് മലപ്പുറം, മേയ് രണ്ടിന് വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയുണ്ടായി. ഏപ്രില്‍ 28 മുതല്‍ മേയ് 2 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി ഏപ്രില്‍ 30 ഓട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഏപ്രില്‍ 30 മുതല്‍ മെയ് മൂന്ന് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദ്ദം പ്രാഥമികമായി ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനും തുടര്‍ന്ന് ഗതിമാറി വടക്ക്-കിഴക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വശം ചേര്‍ന്ന് മ്യാന്മാര്‍ തീരത്തോട്ട് നീങ്ങാനുമാണ് സാധ്യത കൽപ്പിക്കുന്നത്.
എന്നാൽ തന്നെയും ഇതിന്റെ ഫലമായി ആന്‍ഡമാന്‍ കടലിലും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും-മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദമെന്നത് ചുഴലിക്കാറ്റിന്റെ ആദ്യത്തെ അവസ്ഥയാണങ്കിലും എല്ലാ ന്യുനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റാകാറില്ല എന്നും വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha



























