കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ മുൻകരുതലിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി; മാസ്‌ക് ദൈനംദിന ജീവതത്തിന്റെ ഭാഗമാക്കാൻ മറക്കരുത്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസ് പ്രതിരോധത്തിനുള്ള സുരക്ഷാ മുൻകരുതൽ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും താക്കീത് നൽകി മുഖ്യമന്ത്രി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശാരീരിക അകലം സൂക്ഷിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അതോടപ്പം തന്നെ ആശുപത്രികൾ രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളായതിനാൽ ഇവിടങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ മറക്കരുത്.
അതോടൊപ്പം തന്നെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബ്രേക്ക് ദ ചെയന്‍ ക്യാമ്ബയിന്‍ വിജയകരമായിരുന്നുവെങ്കിലും മാസ്ക് പലരും ഉപയോഗിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത് വലിയ അലംഭാവമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സ്കൂളുകളില്‍, മാര്‍ക്കറ്റുകളില്‍ യാത്രകളില്‍, മറ്റ് പൊതുസ്ഥലങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണം. എന്നാൽ തന്നെയും ഇനിയുള്ള നാളുകളില്‍ മാസ്ക് ധരിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറണമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
തുടർന്ന് റോഡിലും കമ്ബോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























