സ൪ക്കാ൪ ജീവനക്കാരുടെ ശമ്ബളം വൈകും; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ശമ്ബളവും കൊടുക്കാന്‍ സ൪ക്കാ൪ തീരുമാനിച്ചാലും ശമ്ബള വിതരണം അഞ്ചു മുതല്‍ ഒരാഴ്ച വരെ വൈകുമെന്ന് റിപ്പോര്‍ട്ട്

ഹൈക്കോടതി വിധിയെ തുട൪ന്ന് സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ഈ മാസത്തെ ശമ്ബളം വൈകുമെന്ന് ഉറപ്പായി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ശമ്ബളവും കൊടുക്കാന്‍ സ൪ക്കാ൪ തീരുമാനിച്ചാലും ശമ്ബള വിതരണം അഞ്ചു മുതല്‍ ഒരാഴ്ച വരെ വൈകുമെന്നാണു റിപ്പോര്‍ട്ട്.
നിലവില്‍ ആറുദിവസത്തെ ശമ്ബളം കട്ട് ചെയ്തുള്ള തുകയുടെ ശമ്ബള ബില്ലുകളാണ് തയാറാക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ൪ക്കാ൪ ഒരു തീരുമാനത്തില്‍ എത്തിയ ശേഷം ബില്ലുകള്‍ മാറ്റി തയാറാക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരും. ഇതേ തുട൪ന്ന് ശമ്ബള വിതരണം വൈകും.
നിയമ നടപടികള്‍ നീണ്ടാല്‍ ഇതിന് ആനുപാതികമായും ശമ്ബള വിതരണം നീളാം. തുടര്‍ നടപടികളെല്ലാം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ച൪ച്ച ചെയ്യുമെന്നാണ് ധനവകുപ്പ് പറയുന്നത്. ആറു ദിവസത്തെ ശമ്ബളം വീതം അഞ്ചു മാസം കൊണ്ടു പിടിക്കാനും തുക തിരികെ നല്കുന്ന കാര്യം ഉത്തരവില്‍ പ റയേണ്ടതില്ലെന്നും തീരുമാനിച്ചതു കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമായിരുന്നു.
https://www.facebook.com/Malayalivartha



























