കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ബീഹാര്‍ സര്‍ക്കാരിന്റെ ധനസഹായം

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ 1,000 രൂപ നല്‍കുന്നതിന് തീരുമാനിച്ചു. ലോക്ക്ഡൗണ്‍ മൂലം മറ്റുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായായി കേരളത്തിലുള്ള ബീഹാര്‍ സ്വദേശികള്‍ക്കും ആനുകൂല്യം ലഭിക്കും. ബീഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുടുംബം ഒന്നിന് 1000 രൂപ വീതം നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തുക ആവശ്യമുള്ള ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്കും പണം ലഭിക്കും.
www.aapda.bih.nic.in എന്ന വെബ്‌സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷിക്കുന്ന തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്. ആധാര്‍ കാര്‍ഡിന്റെ കോപ്പി, തൊഴിലാളിയുടെ ബീഹാറിലുള്ള ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡിലുള്ള ഫോട്ടോയും അപേക്ഷയിലുള്ള ഫോട്ടോയും തമ്മില്‍ സാമ്യമുണ്ടായിരിക്കണം. മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒടിപി നന്പര്‍ ഉപയോഗിച്ചായിരിക്കണം രജിസ്‌ട്രേഷന്റെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ആവശ്യമുള്ളവര്‍ക്ക് ഡല്‍ഹിയിലുള്ള ബീഹാര്‍ ഭവന്റെ ഹെല്‍പ്പ് ലൈന്‍ നന്പറുകളായ 01123792009, 23014326, 23013884 എന്നിവയിലേക്കും പട്‌നയിലെ കണ്‍ട്രോള്‍ റൂം നന്പറുകളായ 06122294204, 2294205 എന്നീ നന്പറുകളിലും ബന്ധപ്പെടാം. ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് മാത്രമാണ് തുകയ്ക്കായി അപേക്ഷിക്കാനുള്ള യോഗ്യത.
https://www.facebook.com/Malayalivartha



























