മകളുടെ വിവാഹത്തിനായി യാത്ര തിരിച്ചു; കതിര്മണ്ഡപത്തിലേക്ക് എത്താനാകാതെ വഴിമധ്യേ അച്ഛൻ കുഴഞ്ഞ് വീണ് മരിച്ചു

കൊറോണ വ്യാപനം മൂലം ലോകം തന്നെ സ്തംഭിച്ചുനിൽക്കുമ്പോൾ പലരും പുതുജീവിതത്തിലേക്ക് വന്നുചേരുന്ന കാഴ്‌ചയ്‌ക്കും നാം സാക്ഷ്യം വഹിക്കുന്നു. ഒരു കോറോണയ്ക്കും തങ്ങളെ തടുക്കാനാകില്ല എന്ന ആത്മവിശ്വാസം തന്നെയാണ് അതിന് കാരണം. എന്നാൽ മറ്റൊരു വശം എന്നത് പലരുടെയും അപ്രതീക്ഷിതമായ വിരഹം നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
മകളുടെ വിവാഹത്തിനായി കതിര്മണ്ഡപത്തിലേക്ക് യാത്ര തിരിച്ച അച്ഛന്‍ വഴി മധ്യേ മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരന്‍ മൂത്തത് (62) ആണ് കതിർമണ്ഡപത്തിൽ എത്തിച്ചേരാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി പ്രതിശ്രുത വധുവായ മകള്‍ക്കൊപ്പം പോയ അച്ഛനാണ് കാര്‍ യാത്രയ്ക്കിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
അതേസമയം പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയുടെയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടില്‍വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് വിവാഹത്തിനായി പരമേശ്വരനും മകളും മകന്‍ കണ്ണനുമാണ് ഇതിനായി യാത്ര തിരിച്ചത്. കൊറോണ വ്യപാനത്തെ തുടർന്ന് യാത്രാനിബന്ധനകള്‍ പാലിച്ചുകൊണ്ട് ഡിജികാരികളുടെ അനുവാദത്തോടെയാണ് ഇവര്‍ പുറപ്പെട്ടത്.
എന്നാൽ യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോള്‍ പരമേശ്വരന്‍കുഴഞ്ഞു വീഴുകയാണ് ചെയ്തത്. തുടർന്ന് ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരന്‍ മൂത്തത്. പരേതയായ ജലജയാണ് പരമേശ്വരന്റെ ഭാര്യ.
https://www.facebook.com/Malayalivartha



























