കോട്ടയം ജില്ല ഉരുകുകയാണ്.... കനത്ത ജാഗ്രത തുടരുന്നു.... അവശ്യ സേവനങ്ങള്‍ക്കു മാത്രം യാത്ര അനുവദിക്കും, ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ജില്ലയില്‍ കനത്ത ജാഗ്രത തുടരുന്നു. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു. അവശ്യ സേവനങ്ങള്‍ക്കു മാത്രമാണ് യാത്ര അനുവദിക്കുന്നത്. രോഗബാധിതരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രത്യേക പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി.
അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായി.
എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്.ഈ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. അഞ്ച് പേരില്‍ കൂടുതല്‍പേര്‍ കൂട്ടം കൂടുന്നത് ജില്ലയില്‍ നിരോധിച്ചു. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.
ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വിളിക്കാനായി പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. മണര്‍കാട് പഞ്ചായത്തില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ഡ്രൈവറുമായി (43) ഒട്ടേറെ പേര്‍ പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരോടു ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ലോറിയില്‍ കോഴിക്കോട്ടു പോയി വന്ന ശേഷം ഈ ഡ്രൈവര്‍ കോട്ടയം മാര്‍ക്കറ്റില്‍ പല തവണ എത്തി.
പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പനിക്കു ചികിത്സ തേടി എത്തിയെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.വൈക്കം വെള്ളൂരില്‍ കോവിഡ് സ്ഥിരീകരിച്ച നാഗര്‍കോവില്‍ സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 59 പേരുടെ സ്രവം പരിശോധനയ്ക്കായി ഇന്നലെ ആരോഗ്യ വകുപ്പ് ശേഖരിച്ചു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ മാത്രം 35 പേരാണ് ഉള്ളത്. ദ്വിതീയ സമ്പര്‍ക്കപ്പട്ടിക കൂടി ചേര്‍ത്താല്‍ 75 പേരുണ്ട്. ബാക്കിയുള്ളവരുടെ സ്രവങ്ങള്‍ ഇന്നു പരിശോധിക്കും.
ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കിയ ശേഷം അടുത്ത ദിവസമേ തുറക്കൂ.പാലാ ജനറല്‍ ആശുപത്രിയില്‍ 36 പേരുടെ സ്രവം പരിശോധനയ്ക്ക് എടുത്തു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
ജില്ലയില്‍ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും. കോട്ടയത്ത് 1040 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളില്‍ 18 പേരും നിരീക്ഷണത്തിലാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയില്‍ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാന്‍ ജില്ലയില്‍ റാപ്പിഡ് ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.
കോട്ടയത്ത് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, ഇതു സമൂഹവ്യാപനത്തിന്റെ സൂചനയല്ല. ആരും ഭയപ്പെടേണ്ട. പക്ഷേ, നല്ല ജാഗ്രത വേണം. ഗ്രീന്‍ സോണില്‍ എത്തിയാല്‍ പേടിക്കേണ്ട എന്ന ചിന്ത പാടില്ലെന്നാണ് ഈ രോഗബാധയില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം. -ഡോ. ബി.ഇക്ബാല്‍ (ആസൂത്രണ ബോര്‍ഡ് അംഗം)
"
https://www.facebook.com/Malayalivartha



























