ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യം നിരാകരിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക്; 55കാരൻ നാലുവര്‍ഷമായി ഒളിപ്പിച്ചുവെച്ച രണ്ടാംവിവാഹ രഹസ്യം പരസ്യമായി, ഒപ്പം ശിക്ഷയും
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തുടക്കം മുതൽ തന്നെ കേരളം കർശന ജാഗ്രത പുലർത്തിവരികയാണ്. ആയതിനാൽ തന്നെ നിയമലംഘകരെ കണ്ടെത്താൻ പോലീസ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. വ്യത്യസ്തമായ ചിന്താഗതികളിലൂടെ ശിക്ഷ നൽകിയും ബോധവൽക്കരണം നൽകിയുമാണ് നമ്മുടെ അധികാരികൾ പൊതുജനങ്ങൾക്കൊപ്പം പങ്കുചേരുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ പലതരത്തിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യം നിരാകരിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് മുങ്ങി. പിന്നെ കിട്ടിയത് മുട്ടന്‍പണി. ഇദ്ദേഹം നാലുവര്‍ഷം ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാംവിവാഹമാണ് പരസ്യമായത്, മാത്രമല്ല ഒരു മാസം ക്വാറന്റീനും ഒപ്പം കേസും. അതോടൊപ്പം തന്നെ കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് ഇത്തരത്തിൽ പണി കിട്ടിയത്. അങ്ങനെ നാലുവര്‍ഷമായി രഹസ്യമാക്കിവെച്ച രണ്ടാംവിവാഹമാണ് ഒറ്റ് നിമിഷംകൊണ്ട് പുറത്തറിഞ്ഞത് തന്നെ.
എന്നാൽ രാജ്യത്തെ അകെ കുറെ ഏറെ ദിവസം ആശങ്കയിൽ നിർത്തിയ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളായിരുന്നു ഇയാള്‍. തിരിച്ചെത്തിയ ശേഷം നാട്ടില്‍ 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. തുടർന്ന് അധികൃതരുടെ സമ്മതപത്രത്തോടെ പുറത്തിറങ്ങി. അടുത്തദിവസം രാത്രിതന്നെ മലപ്പുറം ജില്ലയിലെ രണ്ടാംഭാര്യയുടെ വീട്ടിലെത്തിയിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും വീട്ടിലെത്തുകയുണ്ടായി. ഇതേതുടർന്ന് കായംകുളത്ത് 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ മൂന്നാംദിവസംതന്നെ അധികൃതരുടെ നിര്‍ദേശം അവഗണിച്ച് ഇയാള്‍ തിരികെ കായംകുളത്തേക്ക് കടന്നുകളയുകയുണ്ടായി. നേരം പുലരുംമുമ്പേ മുങ്ങിയ ഇയാളെക്കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ വി. ശശിധരന്‍ കായംകുളം സ്‌പെഷ്യല്‍ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിക്കുകയുണ്ടയി. ഇതേതുടർന്ന് കായംകുളത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇയാളുടെ വീട്ടിലെത്തിയതോടെ രണ്ടാംവിവാഹ വിവരമടക്കം എല്ലാ രഹസ്യങ്ങളും പരസ്യമാകുകയുണ്ടായി. എന്നാൽ സമ്മേളനങ്ങള്‍ക്കെന്നുപറഞ്ഞ് ഭര്‍ത്താവ് മുങ്ങുന്നത് ഇതിനാണെന്നറിഞ്ഞ ആദ്യഭാര്യ രോഷാകുലയായി. ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ ഭാര്യ അടിച്ചു തകര്‍ത്തതായാണ് പോലീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























