കൊല്ലവും കൈവിടുന്നു.... ജില്ലയില്‍ 3 പേര്‍ക്കു കൂടി കോവിഡ്... മൂന്നു പേരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു, കൊല്ലത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 12 ആയി, ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

കൊല്ലം ജില്ലയില്‍ 3 പേര്‍ക്കു കൂടി കോവിഡ്. ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ സ്വദേശികള്‍ക്കാണ് രോഗബാധ. മൂന്നു പേരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതോടെ കൊല്ലത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 12 ആയി.
ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലയാണ് രോഗം സ്ഥിരീകരിച്ച പ്രദേശം. കടമ്പനാട് പഞ്ചായത്തിലെ 14,17, ഒന്ന് വാര്‍ഡുകളാണ് അതിര്‍ത്തി പങ്കിടുന്നത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്തിലെ അതിര്‍ത്തി റോഡുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി.
ദുബായില്‍ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. ചടയമംഗലം ഇളമ്പഴന്നൂര്‍ സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 36 വയസായിരുന്നു.
ദുബായില്‍ ടാക്സി ഡ്രൈവറാണ് രതീഷ്. ഇന്ന് പുലര്‍ച്ചെയാണ് രതീഷിന്റെ മരണം സ്ഥിരീകരിച്ചത്.
76 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 10,300 കൊവിഡ് പോസിറ്റിവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ദുബായിലെ രണ്ട് പ്രദേശങ്ങളിലെ ലോക്ക്ഡൗന്‍ മന്ത്രാലയം പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ലോക്ക് ഡൗണിന് പകരം രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയുള്ള കര്‍ഫ്യു ആണ് ദുബായ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
അടൂര്‍ശാസ്താംകോട്ട റോഡില്‍ ഏഴാം മൈല്‍ ഭാഗത്ത് ഏനാത്ത്, ശാസ്താംകോട്ട പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന തുടരുന്നു. മറ്റിടങ്ങളില്‍ ശൂരനാട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന. പൊലീസിനൊപ്പം എക്‌സൈസ്, സന്നദ്ധ സേവകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ട്.
പ്രധാന റോഡുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് പ്രധിരോധ നടപടികള്‍ ശക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇരു ഭാഗത്തേക്കും എത്തിച്ചേരുന്നതിന് ഒട്ടേറെ ഉപറോഡുകള്‍ ഉള്ളത് അധികൃതരെ കുഴയ്ക്കുന്നുണ്ട്. കല്ലുകുഴിമലനട റോഡിലടക്കം വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കാനാണ് അധികൃതരുടെ ശ്രമം. ജില്ല കടന്ന് അപ്പുറത്തേക്ക് പോയാല്‍ തിരിച്ചിപ്പുറത്തേക്കു വിടില്ലെന്ന കര്‍ക്കശ നിലപാടാണ് അനാവശ്യ യാത്രക്കാരോട് പരിശോധനാ സംഘം സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകയ്ക്കും ഏഴുവയസുകാരിക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍. റാന്‍ഡം പരിശോധനയിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്തിയത്. ഏഴുവയസുകാരിക്ക് നിരീക്ഷണ കാലാവധിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കുളത്തൂപ്പുഴ സ്വദേശിയായ അന്‍പത്തിയൊന്നുകാരന്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്.
കൊല്ലം, പുനലൂര്‍, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ റാന്‍ഡം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ചാത്തന്നൂര്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാര്‍ച്ച് 19ന് ഷാര്‍ജയില്‍ നിന്ന് മാതാവിനൊപ്പം മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശിനിയായ ഏഴുവയസുകാരിക്കും രോഗം പിടിപ്പെട്ടു. നിരീക്ഷണ കാലാവധി കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് കുട്ടി രോഗബാധിതയായത്. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കണ്ണനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലുള്ള അറുപത് പേരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച കുളത്തൂപ്പുഴ സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അമ്പലക്കടവ് സ്വദേശിയായ അറുപതുകാരന് രോഗം പിടിപ്പെട്ടത്. പൊലീസ് സ്റ്റേഷനിലടക്കം ഇയാള്‍ എത്തിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ എസ്ഐ അടക്കം അഞ്ച് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സമ്പര്‍ക്കത്തിലുണ്ടായിരുന്ന അന്‍പത്തിയൊന്നുപേര്‍ നിരീക്ഷണത്തിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കി മാറ്റി. ജില്ലാ ആശുപത്രിയുടെ ഒരു ഭാഗവും കൊവിഡ് ആശുപത്രിയാക്കും.
"
https://www.facebook.com/Malayalivartha



























