സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ല..പകരം സാലറി, കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ഇതോടെ ശമ്പളം പിടിക്കല്‍ നിയമപരമാക്കാന്‍ കഴിയും

കോവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും.
ഇതിനെതിരെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത് . ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി .
തുടർന്നാണ് സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.. ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമായതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha