കൊറോണ പ്രതിരോധത്തിൽ 'ചീട്ടുകളി'; പോലീസ് റെയ്‌ഡിൽ നെടുങ്കണ്ടത്ത് 7 പേർ അറസ്റ്റിൽ; ടോക്കണ്‍ സംവിധാനം ഉപയോഗിച്ചാണ് ചീട്ടുകളി നടത്തിയിരുന്നത്

ലോക്ക് ഡൗൺ കാലത്ത് നെുങ്കണ്ടത്തെ പണം വച്ച് ചീട്ടുകളി നടത്തുന്ന കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഏഴ് പേർ അറിസറ്റിലായി. 10,750 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചീനിപ്പാറയില്‍ പ്രദേശിക നേതാവിന്റെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനം ഉപയോഗിച്ചാണ് ചീട്ടുകളി നടത്തിയിരുന്നത്.ചീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ പൊലീസ് അവിടത്തെ സെറ്റപ്പുകൾ കണ്ട് അന്തം വിട്ടു. ചീട്ടുകളിക്കാനെത്തുന്നവർക്ക് മാസ്‌കും ഹാൻഡ് വാഷും നിർബന്ധം.ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുമ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല. സാമൂഹ്യ അകലം പാലിച്ചുമാത്രമേ ഇരിക്കാൻ അനുവദിക്കൂ. പൊലീസ് വന്നാൽ അറിയിക്കാനായി റോഡിൽ ഫോണുമായി ആറ് ചാരന്മാർ. ഇവർക്ക് ദിവസ ശമ്പളം 400 രൂപ .
ഈ ചീട്ടുകളി കേന്ദ്രത്തിൽ കൊറോണ പ്രതിരോധത്തിനായി സംവിധാനം ഒരുക്കിയിരുന്നെന്നും പൊലീസ് പറയുന്നു. ചീട്ടുകളിക്ക് മുൻപായി ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണംഎന്നും നിബന്ധനയാണ് . മാസ്‌ക് ധരിക്കാതെ കളിക്കാൻ അനുവദിക്കില്ല. ഇതൊന്നും കൂടാതെ പൊലീസ് വരുന്നുണ്ടോയെന്നു നോക്കാൻ രണ്ടു ജോലിക്കാരെയും നിയമിച്ചിരുന്നു. ഇവർക്ക് ദിവസേന 400 രൂപയായിരുന്നു ശമ്പളമെന്നും പൊലീസ് പറയുന്നു. ദിവസവും ശമ്പളം നല്‍കിയാണ് ചീട്ടുകളി നടത്തിയിരുന്നത്.
15 ദിവസമായി ഇവിടെ ചീട്ടുകളി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ചീട്ടുകളി കേന്ദ്രത്തിൽ പരിശോധന നടത്തുന്നതിനു മുന്നോടിയായി റോഡിൽ നിലയുറപ്പിച്ചിരുന്ന നിരീക്ഷകരെ നെടുങ്കണ്ടം എസ്.ഐ കെ.ദിലീപ് കുമാര്‍ പിടികൂടി. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇതിനു പിന്നാലെ സ്വകാര്യ വാഹനങ്ങളിലാണ് പൊലീസ് ചീട്ടുകളി കേന്ദ്രത്തിലെത്തിയത്. റെയ്ഡിനിടെ ചിലർ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്നും 4000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
പണവും വാഹനവുംവച്ചായിരുന്നു ചീട്ട് കളിച്ചിരുന്നത്. ലോക്ക്ഡൗൺ നിലവിൽ വന്നെങ്കിലും ചീട്ടുകളിയെ അതൊന്നും ബാധിച്ചില്ല. . 15 ദിവസമായി ചീട്ടുകളികേന്ദ്രം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്ക് ചില പൊതുപ്രവർത്തകരടക്കം എത്തിയതറിഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനുമുമ്പ് ചീനിപ്പാറയിലേക്കുള്ള വഴിയിലെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ചാരന്മാരെ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ് കുമാർ പിടികൂടി ഇവരുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കിയിരുന്നു. അതോടെ നടപടി എളുപ്പത്തിലായി.സ്വകാര്യ വാഹനത്തിൽ എത്തിയാണ് ചീട്ടുകളിക്കാരെ പിടികൂടിയത്. ഏഴുപേരാണ് പിടിയിലായത്.
ബാലന്‍പിള്ള സിറ്റിയില്‍ ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘത്തെയും പൊലീസ് പിടികൂടി. സംഘത്തെ അഡീഷണല്‍ എസ്.ഐ. റോയിമോന്‍, സുനില്‍ മാത്യു, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 6750 രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























