ലോക്ക്ഡൗണ്‍ ലംഘിച്ച് യുവതിയുമായി ആംബുലന്‍സില്‍ ഒളിച്ചോടാന്‍ ശ്രമം, ജെസ്റ്റ് മിസ്സ്; കാമുകനും സുഹൃത്തുക്കളും പോലീസ പിടിയിലായതിങ്ങനെ

വീട്ടുകാരും ലോക്ഡൗണും തടസ്സമായി നിന്നപ്പോള്‍ പ്രണയിച്ചയാളെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി 60 കിലോമീറ്റര്‍ ദൂരം നടന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് അതിനു പിന്നാലെ ഇപ്പൊള്‍ ഇതാ കേരളത്തില്‍ നിന്നും ഒരു ഒളിച്ചോട്ട കഥ കൂടി വരികയാണ്.
ആംബുലന്‍സില്‍ യുവതിയുമായി ഒളിച്ചോടാനായി കോഴിക്കോട് എത്തിയതായിരുന്നു യുവാക്കള്‍ നിര്‍ഭാഗ്യവച്ചാല്‍ അവര്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലന്‍സിലെത്തിയതാണ് മൂന്ന് യുവാക്കള്‍. പോലീസ് പിടിയിലായതോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ആംബുലന്‍സില്‍ യാത്ര ചെയ്തതിന് ഇവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു. മൂന്ന് പേരില്‍ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കടത്തിക്കൊണ്ടു പോകാനാണ് സംഘം എത്തിയത് എന്നാല്‍. സ്ഥലം എത്തുന്നതിനു മുമ്പ് പോലീസിന്റെ പിടിയിലാകുകായിരുന്നു
ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന നി?ഗമനത്തിലാണ് യുവാക്കള്‍ ഒളിച്ചോട്ടത്തിന് ഈ വഴി തെരഞ്ഞെടുത്തത്. എന്നാല്‍ വടകരയില്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ഇവര്‍ പോലീസിനോട് യാത്രാ ഉദ്യേഷം വെളിപ്പെടുത്തിയത്. പിന്നീട് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുകയുമായിരുന്നു.
ഇതിനേക്കാള്‍ റിസ്‌ക് എടുത്ത് പ്രണയിച്ച ആളെ സ്വന്തമാക്കാന്‍ ഭവാനി എന്ന യുവതി നടത്തിയ ശ്രമങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. വീട്ടുകാരും ലോക്ഡൗണും തടസ്സമായിട്ടും പ്രണയിച്ചയാളെ വിവാഹം ചെയ്യാനായി ഭവാനി നടന്നത് 60 കിലോമീറ്റര്‍ ദൂരമാണ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനി പ്രണയ സാഫല്യത്തിനായി 60 കിലോമീറ്റര്‍ നടന്നാണ് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്. നാലുവര്‍ഷത്തോളമായി ഭവാനിയും പുന്നയ്യയും തമ്മില്‍ പ്രണയത്തിലായിട്ട്. പ്രണയബന്ധത്തെക്കുറിച്ച് ഇരുവരും വീട്ടില്‍ അറിയിച്ചെങ്കിലും പുന്നയ്യയെ വിവാഹം കഴിക്കുന്നതിനോട് ഭവാനിയുടെ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചപ്പോഴാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
കൃഷ്ണ ജില്ലയിലെ ഹനുമാന്‍ ജംഗ്ഷനിലാണ് ഭവാനി താമസിക്കുന്നത്. എഡെപ്പള്ളിയിലാണ് പുന്നയ്യയുടെ വീട്. വീട്ടില്‍ അകപ്പെട്ടുപോയെങ്കിലും സഹായിക്കാന്‍ ആരുമില്ലെങ്കിലും കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാനാണ് ഭവാനി തീരുമാനിച്ചത്. 60 കിലോമീറ്റര്‍ നീണ്ട കഠിന കാല്‍നട യാത്രയ്‌ക്കൊടുവില്‍ ഭവാനി തന്റെ പ്രണയ സാഫല്യം നേടിയെടുക്കുകയായിരുന്നു.അതിനിടെ ഭവാനിയുടെ വീട്ടുകാര്‍ ഭീഷണിയുമായെത്തി. ഒടുവില്‍ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി സംരക്ഷണമാവശ്യപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഭവാനിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി സി ഐ വെങ്കട നാരായണന്‍ പറയുന്നു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു.
https://www.facebook.com/Malayalivartha



























