മദ്യശാല തുറക്കല്‍: കോവിഡ് സെസ് പരിഗണനയില്‍

സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ മുതല്‍ തുറക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ എടുത്തു ചാടി തീരുമാനം എടുക്കേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റു തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക.
രാജ്യത്തു 8 സംസ്ഥാനങ്ങളില്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു പിന്നാലെ മദ്യ വില്‍പന തുടങ്ങിയിരുന്നു. എന്നാല്‍ അനിയന്ത്രിതമായ തിരക്കു കാരണം ലാത്തിചാര്‍ജു പോലും ചിലയിടങ്ങളില്‍ വേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധവുമായി ശക്തമായി മുന്നോട്ടു പോകുമ്പോള്‍ മദ്യശാല തുറന്നു അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതുണ്ടോ എന്നാണ് സിപിഎമ്മിലെ ഒരു പക്ഷത്തിന്റെ അഭിപ്രായം.
സര്‍ക്കാരിന് മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ മദ്യത്തിനു വിലയുടെ 20 ശതമാനത്തിലേറെ കോവിഡ് സെസ് ഏര്‍പ്പെടുത്തി മദ്യശാലകള്‍ അടുത്ത ആഴ്ചയോടെ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നാളെ തുറക്കാവുന്ന വിധത്തില്‍ തയാറെടുപ്പിനു ബവ്‌റിജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും 300 വില്‍പന കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ 700-ലേറെ ബാറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും ആലോചിക്കുന്നു. ഇതിന്റെ നിയമഭേദഗതിയും പരിഗണനയിലുണ്ട്.
മദ്യത്തിനു കോവിഡ് സെസ് ഏര്‍പ്പെടുത്തണമെന്ന ധനവകുപ്പിന്റെ അഭിപ്രായവും ചര്‍ച്ചയിലുണ്ട്. പ്രളയകാലത്തു മദ്യത്തിനു നികുതി വര്‍ധിപ്പിച്ചതിലൂടെ 308.68 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha



























